ഇടുക്കിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് ... കുടംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി , ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം

ഇടുക്കി നെടുങ്കണ്ടം ബോജന്‍ കമ്പനിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരംവീണത്.
സുരേഷുള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം പതിച്ചത്്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുംബം വീട്ടിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചത് അപകട സാദ്ധ്യതയേറിയിരുന്നു.
റവന്യൂ വനംവകുപ്പ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷപെടുത്തുകയുമായിരുന്നു. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha