പുരാവസ്തു തട്ടിപ്പ് നേടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസിൽ മോഹന്‍ലാലിനേയും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുപോകുവാനുള്ള സാധ്യത കൂടുതൽ; തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഇഡി

മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുപോകുവാനാണ് ഇപ്പോൾ സാധ്യത കൂടുതൽ. അത്തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുരാവസ്തു തട്ടിപ്പ് നേടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസിലാണ് മോഹന്‍ലാലിനേയും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി മോഹൻ ലാലിന് നോട്ടീസ് അയച്ചു. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു പറഞ്ഞത്. ആ ചോദ്യം ചെയ്യലാണ് ഇപ്പോൾ നീണ്ടു പോകുമെന്ന് സാഹചര്യത്തിൽ എത്തി നിൽക്കുന്നത്. ഈ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇ ഡി കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് വിളിപ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടു പോയേക്കുമെന്ന സംശയം ഉയർന്നത്.
ഉദ്യോഗസ്ഥർ തിരിച്ചെത്തിയാലും മോഹന്‍ലാല്‍ നേരിട്ട് ഹാജരാവാനുള്ള സാധ്യത കുറവാണ്. മോഹന്‍ലാലിന്റെ അഭിഭാഷകന്‍ ഹാജരായി കേസിലെ നിലപാടുകൾ വിശദീകരിക്കുകയാണ് ആദ്യ പടി . അഭിഭാഷകർ നൽകുന്ന വിശദീകരണം അന്വേഷണ സംഘത്തിന് തൃപ്തിയാകുന്നില്ലെങ്കിൽ മോഹന്‍ലാലിന് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവേണ്ടുന്ന അവസ്ഥയാണുള്ളത് .
മോന്‍സണ്‍ കേസ് കൂടാതെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇഡി. മോന്‍സണ്‍ മാവുങ്കിലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നുവെന്നാണ് ഇഡി പറയുന്നത്. മോഹന്‍ലാല്‍ ഇവിടെയെത്തുന്നത് മോന്‍സണ്‍ന്റെ ഫ്രണ്ടായ മറ്റൊരു നടനിലൂടെയാണ് . നടന്‍ ബാല മോഹന്‍ലാല്‍ മോണ്‍സന്റെ വീട്ടില്‍ പോയിരുന്നതായി വെളിപ്പെടുത്തൽ നടത്തിയിരുന്നു.
മോണ്‍സന്റെ വീടിനടുത്തായിരുന്നു ബാലയുടെയും താമസം. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലുള്ള പുരാവസ്തുക്കളെ കുറിച്ച് ബാല മോഹന്‍ലാലിനോട് പറഞ്ഞു. അവ കൊണ്ട് വന്ന് കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ വസ്തുക്കള്‍ ഇവിടേക്ക് കൊണ്ട് വന്ന് കാണിക്കാന്‍ കഴിയില്ല, കലൂരിലേത് ഒരു മ്യൂസിയമാണെന്ന് ബാല പറഞ്ഞു. അതോടെ മോഹന്‍ലാല്‍ മോണ്‍സന്റെ വീട്ടിലേക്ക് വരികയായിരുന്നെന്നാണ് ബാല പറയുന്നത്.
https://www.facebook.com/Malayalivartha