വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന കായിക അദ്ധ്യാപകർ മാരകമയക്കുമരുന്നുമായി പിടിയിൽ, ഇൻഫോപാർക്ക് പ്രദേശത്തെ വിദ്യാർത്ഥികൾകളേയും ടെക്കികളേയും ലക്ഷ്യമിട്ടുള്ള വിൽപ്പന പൊളിഞ്ഞത് രഹസ്യവിവരത്തിൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് വലയിലാക്കിയത് സാഹസികമായി...!

കൊച്ചി നഗരത്തിൽ മാരകമയക്കുമരുന്നുമായി നിരവധി പേരാണ് പിടിയിലാകുന്നത്.യുവാക്കളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപ്പന.നഗരത്തിൽ എംഡിഎംഎയുമായി കായിക അദ്ധ്യാപകർ പോലീസ് പിടിയിലായിരിക്കുകയാണ്.മലപ്പുറം സ്വദേശി സനിൽ, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവർ അടങ്ങുന്ന മൂന്നംഗസംഘമാണ് വലയിലായത്.
ഇവരിൽ സനിലും അമൃതയും വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നവരാണ്. ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ളവർക്കുമാണ് ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്. ഇവരുടെ വിൽപ്പന സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഇന്ന് സാഹസികമായി വലയിലാക്കുകയായിരുന്നു.
ഫോണുകളും സിം കാർഡുകളും മാറി മാറി ഉപയോഗിക്കുന്നതിനാൽ പ്രതികളിലേക്കെത്തിച്ചേരുന്നത് പ്രയാസകരമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.ബെംഗളൂരുവിൽ നിന്നാണ് ഇവർ ലഹരിയെത്തിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
https://www.facebook.com/Malayalivartha