എഴുന്നൂറിലധികം യുക്രൈൻ സൈനികർ മരിയപോളിൽ കീഴടങ്ങി; വീരവാദം മുഴക്കി റഷ്യ; പ്രതികരിക്കാതെ യുക്രൈൻ; ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു; ഗൂഗിളിനെതിരെ നപടികൾ സ്വീകരിച്ച് റഷ്യ

യുക്രൈൻ റഷ്യ യുദ്ധം രണ്ടു മാസത്തോളമായി തുടരുകയാണ്. അതിന്റെ ഭയാനകമായ ദൃശ്യങ്ങൾ ലോകം ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു വീരവാദം മുഴക്കി രംഗത്ത് വന്നിരിക്കുകയാണ് റഷ്യ. റഷ്യ പറയുന്നത് എഴുന്നൂറിലധികം യുക്രൈൻ സൈനികർ മരിയപോളിൽ കീഴടങ്ങിയെന്നാണ്.
എന്നാൽ ഈ വീരവാദത്തോട് യുക്രൈൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. യുക്രൈൻ ഇപ്പോൾ പറയുന്ന വിശദീകരണം മരിയപോളിലെ അസ്തോവൽ ഉരുക്ക് നിർമ്മാണ ശാലയിൽ നടത്തിയ അവസാന ചെറുത്ത് നിൽപ്പിന്‍റെ ഭാഗമായവരെ തിരികെയെത്തിക്കാൻ സാധിച്ചുവെന്നാണ്. പക്ഷേ ഇതിനിടയിൽ അമേരിക്കൻ എംമ്പസി കീവിൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്.
റഷ്യ ഗൂഗിളിനെതിരെയും നപടികൾ സ്വീകരിച്ച സ്ഥിതിയാണുണ്ടായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. ഇതോടെ ഗൂഗിളിന്റെ റഷ്യൻ ഉപവിഭാഗം പാപ്പർ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യുക്രൈൻ അധിനിവേശം തുടങ്ങിയതോടെ റഷ്യൻ സർക്കാരിന് താൽപര്യമില്ലാത്ത വിവരങ്ങൾ പുറത്ത് വരുന്നത് തടയാൻ ഗൂഗിൾ റഷ്യക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഗൂഗിൾ സെർച്ച് യൂട്യൂബ് പോലുള്ള സൗജന്യ സേവനങ്ങൾ റഷ്യയിൽ ലഭ്യമാക്കുക തന്നെ ചെയ്യുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha