വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ അപകടം, കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം, നാല് പേർക്ക് പരിക്ക്

വയനാട് കൂനൂരിൽ വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.ഊട്ടി മലമ്പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്.
മരിച്ച ജോസിന്റെ മകന്‍ യോബേഷ് (35), യോബേഷിന്റെ മകള്‍ അനാമിക (അമ്മു - 9), ജോസിന്റെ സുഹൃത്തുക്കളായ തോമസ് (68), ജോര്‍ജ്ജ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു സംഘം.
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ ഇവരുടെ വാഹനം അപകടത്തിൽ പെട്ടുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
https://www.facebook.com/Malayalivartha