സാമ്പത്തികശേഷിയുള്ളവരെ പറഞ്ഞുമയക്കി ഇടനിലക്കാരായി നിന്ന് പണം തട്ടുന്നത് വനിതകൾ; ഇനിയും സ്വന്തം മുദ്രപത്രങ്ങളും ചെക്കുകളും നല്‍കി പരാതിക്കാരെ സമാധാനിപ്പിച്ച് കേസില്‍നിന്ന് തലയൂരാനുള്ള ശ്രമം നടത്തി വിലസുന്ന പിടിയിലാകാത്ത ചില ഇടനിലക്കാര്‍... പത്തു മാസം കൊണ്ട് ഇരട്ടിത്തുക നല്‍കാമെന്നു വാഗ്‌ദാനം നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത നാലംഗ സംഘത്തെ പിടികൂടി; പിന്നാലെ പുറത്ത് വന്നത് നിർണായക വിവരങ്ങൾ....

കഴിഞ്ഞ ദിവസമാണ് പത്തു മാസം കൊണ്ട് ഇരട്ടിത്തുക നല്‍കാമെന്നു വാഗ്‌ദാനം നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത വനിതകൾ ഉൾപ്പടെ നാലംഗ സംഘത്തെ പോലീസ് കയ്യോടെ പിടികൂടിയത്. അടിമാലി ടൗണിലെ ഓട്ടോ ൈഡ്രവറായ പൊളിഞ്ഞപാലം പുറപ്പാറയില്‍ സരിത (39), കോട്ടയം കാണക്കാരി പട്ടിത്താനം സ്വദേശികളായ ചെരുവില്‍ പുഷ്‌കരന്റെ ഭാര്യ ശ്യാമളകുമാരി സുജ (55), മകന്‍ വിമല്‍ (29), ഇവരുടെ ബന്ധു ചെരുവില്‍ ജയകുമാര്‍ (42) എന്നിവരെയാണ് ഇടുക്കി എ.എസ്.പി: രാജ് പ്രസാദിന്റെ നിര്‍ദേശ പ്രകാരം പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
അതായത് അടിമാലി സ്വദേശികളായ ജയന്‍, ഷിബു, പീറ്റര്‍, മത്തായി, രാജേഷ് എന്നിവരുടെ 24 ലക്ഷം രൂപ തട്ടിച്ചതായുള്ള പ്രാഥമിക പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇത്തരത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അടിമാലിയില്‍മാത്രം അമ്പതോളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇതിനുപിന്നാലെ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നാണു സൂചന.
അതേസമയം വനിതകളാണു സാമ്പത്തികശേഷിയുള്ളവരെ പറഞ്ഞുമയക്കി ഇടനിലക്കാരായി നിന്ന് പണം തട്ടുന്നത്. സ്‌ഥാപനത്തിന്റെ പേരില്‍ തന്നെ കോടികള്‍ അടിച്ചുമാറ്റിയവര്‍ ഇപ്പോഴും വിലസുകയാണ്. ഇനിയും പിടിയിലാകാത്ത ചില ഇടനിലക്കാര്‍ സ്വന്തം മുദ്രപത്രങ്ങളും ചെക്കുകളും നല്‍കി പരാതിക്കാരെ സമാധാനിപ്പിച്ച് കേസില്‍നിന്ന് തലയൂരാനുള്ള ശ്രമം നടത്തുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഓട്ടോ ഡ്രൈവര്‍മാര്‍, സ്വര്‍ണ വ്യാപാരികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരും തട്ടിപ്പുകാരുടെ വലയില്‍ വീണിരിക്കുകയാണ്.
എത്രതുക ശേഖരിക്കുന്ന പണം ഉപയോഗിച്ച് വിദേശത്ത് ക്രൂഡോയില്‍, സ്വര്‍ണം തുടങ്ങിയവ വാങ്ങി ലാഭമുണ്ടാക്കി വന്‍ തുക തിരികെ നല്‍കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. ഇതിനായി വ്യാജ വെബ്‌സൈറ്റ് വരെ കാണിക്കുകയും ചെയ്യും.
ശതമാനക്കണക്കില്‍ ലാഭം ലഭിച്ചിരുന്ന സരിതയാണ് അടിമാലിയിലെ ആദ്യകാലം മുതല്‍ ഉണ്ടായിരുന്ന ഏജന്റ് എന്നത്. ജയകുമാറാണ് സരിതയെ ഇതില്‍ എത്തിച്ചത്. ജയകുമാറിന് കോട്ടയത്തും സമാന തട്ടിപ്പിന് കേസുകളുണ്ട്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. എസ്.ഐമാരായ അബ്‌ദുള്‍ ഖനി, ടി.പി. ജൂഡി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha