ഭാരതപ്പുഴയുടെ തുരുത്തുകളില്‍ നൂറോളം കന്നുകാലികള്‍ അലറിവിളിക്കുന്നു; കൊണ്ടുവന്ന് തള്ളിയിട്ട് മാസങ്ങളായി.. വെള്ളം പൊങ്ങിയിട്ടും അനക്കമില്ല; എന്തിന് ഈ കൊടുംക്രൂരത?

സംസ്ഥാനത്ത് മഴകനക്കുന്നതിനിടെ മനുഷ്യന്റെ ക്രൂരതയുടെ മുഖം കൂടി അഴിഞ്ഞുവീണിരിക്കുകയാണ്. കന്നുകാലികളോട് ഒരു കൂട്ടം ആളുകള്‍ നെറികേട് കാണിച്ചിരിക്കുന്നത്. ദിവസങ്ങളായി സംസ്ഥാനത്ത് പെയ്യുന്ന മഴയില്‍ പലയിടങ്ങളു വെള്ളത്തിനടിയിലാവുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്..
അതുപോലെ തന്നെയാണ് ഭാരതപ്പുഴയും നിറയുകകയാണ്. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടും പുഴയിലേക്ക് അഴിച്ചു വിട്ട കന്നുകാലികളെ തിരിച്ചുവിളിക്കാനോ ഒന്ന് മാറ്റിക്കെട്ടാനോ ഉടകമള്‍ തയ്യാറാകുന്നില്ല എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചുറ്റിലും വെള്ളം ഉയര്‍ന്നതോടെ പുഴയിലെ തുരുത്തുകളിലാണ് കന്നുകാലികള്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.
കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് പുഴയില്‍ നൂറുകണക്കിനു കന്നുകാലികളാണ് പുഴയില്‍ മേഞ്ഞു നടക്കുന്നത്. ഇവയെ എത്രയും വേഗം മാറ്റിക്കെട്ടിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടും. എന്നാല്‍ അതൊന്നും ഉടമകള്‍ ശ്രദ്ധിക്കുന്നുപോലുമില്ല.
മാംസകച്ചവടത്തിനും മറ്റും കൊണ്ടുവരുന്നവരാണ് നാല്‍ക്കാലികളെയാണ് പുഴയിലേക്ക് ഇങ്ങനെ അഴിച്ചുവിട്ടിരിക്കുന്നത്. അവയുടെ ഇഷ്ടത്തിന് പുല്ലും വെള്ളവും പുഴയില്‍ നിന്ന് ലഭിക്കുമെന്നതിനാലാണ് ഉടമസ്ഥര്‍ ഈ മിണ്ടാപ്രാണികളെ കൊണ്ടുവന്ന് പുഴയില്‍ തള്ളുന്നത്. ചന്തകളില്‍ നിന്നും ചെറു പ്രായത്തില്‍ 5,000 ത്തിനും 10,000 ത്തിനും വാങ്ങി പുഴയില്‍ എത്തിക്കും. ഇവയുടെ ശരീരത്തില്‍ ഓരോ അടയാളങ്ങളും ഉടമകള്‍ സ്ഥാപിച്ചിട്ടുണ്ടാകും.
പിന്നീട് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ നേരത്തെ പതിടച്ചിരുന്ന അടയാളങ്ങള്‍ നോക്കി ഇവയെ തിരികെ കൊണ്ടുപോകും. ഈ സമയമാകുമ്പോഴേക്കും വെള്ളവും പുല്ലുമെല്ലാം തിന്ന് ലക്ഷങ്ങള്‍ വിലയുള്ള അറവ് മാടുകളായി ഇവ വളരും. പിന്നീട് ഉടമസ്ഥര്‍ വന്ന് പിടിച്ചു കൊണ്ടു പോകുകയും വില്‍പ്പന നടത്തുകയും ചെയ്യും.
എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ സമയത്തോ ഇങ്ങനെ മഴ നിര്‍ത്താതെ പെയ്യുമ്പോഴോ ഇവയെ ഒന്ന് മാറ്റിക്കെട്ടാനോ തിരികെ വിളിക്കാനോ ഉടമകള്‍ തയ്യാറാകുന്നില്ല.
2018ലെ പ്രളയ സമയത്തും ഇത്തരത്തില്‍ പുഴയില്‍ കെട്ടിയ കന്നുകാലികള്‍ ഒഴുക്കില്‍ പെട്ടിരുന്നു. പ്രളയ കാലത്ത് നേവിയുടെ മുങ്ങല്‍ വിദഗ്ധരാണ് ഇവയില്‍ കുറച്ചെണ്ണത്തെ രക്ഷിച്ചത്. കഴിഞ്ഞ വര്‍ഷവും ഇത് ആവര്‍ത്തിച്ചതോടെ ബോട്ടില്‍ പോയി നാട്ടുകാരാണ് ഇവയെ കരയ്‌ക്കെത്തിച്ചത്. ഇത്തവണയും കന്നുകാലിക്കൂട്ടങ്ങള്‍ പുഴയിലുണ്ട്. നാല്‍ക്കാലികളുടെ കൂട്ട നിലവിളിയാണ് പുഴയിലെങ്ങും. പോത്ത്, എരുമ,പശു തുടങ്ങിയ മീണ്ടാപ്രാണികളാണ് ജിവനുവേണ്ടി അലയുന്നത്.
എന്നാല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇവയെ മാറ്റിക്കെട്ടാന്‍ ആരും എത്തിയിട്ടില്ല. പൊടുന്നനെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൃഗസംരക്ഷണ വകുപ്പ് പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയില്‍ നിന്ന് ഇവയെ രക്ഷിച്ച് വകുപ്പ് ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha