കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍... മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍.... പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയക്രമത്തില്‍ നേരിയ മാറ്റം വന്നേക്കും, ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും

കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. കൂടാതെ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതല്‍ റദ്ദാക്കി.
റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരില്‍ ഇത്രയും ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ഷൊര്‍ണൂര്‍ വരെയെങ്കിലും ട്രെയിന്‍ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്ക് പോവുന്ന പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ 28 വരെയും നാഗര്‍കോവില്‍ മംഗളൂരു പരശുറാം മറ്റന്നാള്‍ മുതല്‍ 29 വരെയുമാണ് റദ്ദാക്കിയത്. കണ്ണൂര്‍, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് തുടങ്ങിയവയും ററദ്ദാക്കിയിരുന്നു.
ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയില്‍ പരശുറാം എക്‌സ്പ്രസും കണ്ണൂര്‍ എറണാകുളം റൂട്ടില്‍ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിന്‍ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പൂര്‍ണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.
അതേസമയം കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ ജൂണ്‍ രണ്ടാംവാരത്തോടെ നേരിയ മാറ്റമുണ്ടായേക്കും. ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും. കോട്ടയം വഴിയുള്ള ഇരട്ടപ്പാത മെയ് 29-ന് കമ്മിഷന്‍ചെയ്യുമെങ്കിലും കോട്ടയത്ത് യാര്‍ഡിന്റെ നവീകരണം ബാക്കിയുണ്ട്.
ഇത് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചകൂടിയെടുക്കും. പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ണമായും ഉപയോഗിക്കാവുന്ന സാഹചര്യമൊരുങ്ങിയാല്‍ പകല്‍ ഓടുന്ന വേണാട്, പരശുറാം തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരാന്‍ സാധ്യത.
"
https://www.facebook.com/Malayalivartha