അടിമാലിയില്‍ പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

അടിമാലിയില്‍ പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞിക്കണ്ണന്‍ -23) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി പൊറ്റാസ് പടിയില്‍ വച്ച് ഇരു സംഘങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെയാണ് സുധീഷിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. രാത്രി 10 ഓടെയോടെയാണ് പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായത്.
അടിമാലി കാംകോ ജംഗ്ഷനില്‍ ഉണ്ടായ സംഘട്ടനത്തിന് തുടര്‍ച്ചയായിരുന്നു ഈ സംഭവം നടന്നത്. കേസില്‍ മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha