Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രസ്മയുടെ മരണം കൊലപാതകം... യുവതി കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു

19 MAY 2022 07:37 PM IST
മലയാളി വാര്‍ത്ത

ഹോട്ടല്‍മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തൃശൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

തൃശൂര്‍ കല്ലൂര്‍ സ്വദേശിനിയായ രസ്മയാണു കൊല്ലപ്പെട്ടത്. ഇതേ മുറിയില്‍ പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രസ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഗിരിദാസ് തൂങ്ങിമരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്.

രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (29 minutes ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (35 minutes ago)

വാല്‍പ്പാറ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി  (42 minutes ago)

വനിതാ സംവരണ ബില്‍ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍  (2 hours ago)

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം  (2 hours ago)

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍ അന്തരിച്ചു  (3 hours ago)

വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (8 hours ago)

'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ  (8 hours ago)

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ര  (8 hours ago)

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം  (8 hours ago)

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (9 hours ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 hours ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (10 hours ago)

Malayali Vartha Recommends