കെജരിവാളിന് മുന്നില്‍ ഭിക്ഷാപാത്രവുമായി പിണറായിയും യെച്ചൂരിയും; ഇരട്ടച്ചങ്കന്റെ ചങ്ക് തകര്‍ത്ത് ആംആദ്മി കണ്‍വീനറുടെ ആക്രോശം; തൃക്കാക്കരയില്‍ ജയിക്കുമെന്ന് ഉറപ്പില്ലാത്ത സിപിഎമ്മിന്റെ നാണെകെട്ട നീക്കം ഇങ്ങനെ...

തൃക്കാക്കരയില്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന പിണറായി വിജയനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അധിക്ഷേപിച്ചു. പിണറായിയുടെ ആവശ്യത്തോട് നോ പറഞ്ഞ് കെജരിവാള്‍ മുഖം തിരിച്ചു.
ട്വന്റി ട്വന്റിയുടെ പിന്തുണ തേടിയാണ് പിണറായിയും സീതാറാം യച്ചൂരിയും കെജരിവാളിനെ വിളിച്ചത്. സാബു ജേക്കബ് തങ്ങളെ പിന്തുണക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് മനസില്ലാ മനസോടെ പിണറായി നേരിട്ട് കെജരിവാളിന വിളിച്ചത്. അടുത്ത ഡല്‍ഹി യാത്രയില്‍ കൂടിക്കാഴ്ച നടത്താമെന്ന മുഖവുരയോടെയായിരുന്നു വര്‍ത്തമാനം തുടങ്ങിയത്.
കേരളത്തിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കെജരിവാളും പിണറായിയും തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദമുണ്ട്. ബിജെപി വിരുദ്ധമുന്നണിയുടെ രൂപീകരണത്തില്‍ കെജരിവാളിനൊപ്പം നിലകൊള്ളുന്നയാളാണ് പിണറായി വിജയന്‍.
കെജരിവാള്‍ സാബു ബേുക്കബുമായി ചര്‍ച്ച നടത്തിയത് പിണറായിയെ സംബന്ധിച്ചടത്തോളം അപ്രതീക്ഷിതമായിരുന്നു. കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ആപ്പ്. പഞ്ചാബിലെ വിജയം ആപ്പിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. എവിടെ വേണമെങ്കിലും തങ്ങള്‍ക്ക് സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് ആപ്പ് വിശ്വസിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആപ്പ് കേരളത്തിലുമെത്തിയത്. അത് സാബു എം ജേക്കബുമായി കൈകോര്‍ത്തത് സി പി എമ്മിന് തിരിച്ചടിയായി മാറി.
ഇടതുവലതു മുന്നണികള്‍ സാബു ജേക്കബിനും കെജരിവാളിനും എതിരാണ്. ആപ്പിന്റെ അരാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഇവര്‍ എതിര്‍പ്പറിയിക്കുന്നത്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയം ജനക്ഷേമമാണെന്ന് ആപ്പ് വിശ്വസിക്കുന്നു. ജനക്ഷേമത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക് താത്പര്യമില്ല. പകരം വികസനത്തിന്റെ പേരില്‍ പോക്കറ്റ് വീര്‍പ്പിക്കുകയാണ് ലക്ഷ്യം. കെ റയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒറ്റ നോട്ടത്തില്‍ ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. ഇതിനെയാണ് ആപ്പ് എതിര്‍ക്കുന്നത്.
ത്യക്കാക്കരയിലെ ഇലക്ഷന്‍ ഇടതുവലതു മുന്നണികള്‍ക്ക് അപ്രതീക്ഷിതമായിരുന്നു. പുലിയെ മടയില്‍ കയറി നേരിടേണ്ട അവസ്ഥയിലാക്കി ഇതോടെ കാര്യങ്ങള്‍. സാബുവിന്റെ രാഷ്ട്രീയ തലസ്ഥാനമാണ് തൃക്കാക്കര നിയോജക മണ്ഡലം. എറണാകുളം ജില്ലയില്‍ ആകമാനം സാബുവിന് വന്‍ സ്വാധീനമുണ്ട്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേതാവ് വി.പി.സജീന്ദ്രന്‍ കുന്നത്തുനാട്ടില്‍ തോറ്റത് ട്വന്റി ട്വന്റിയുടെ ഉഗ്ര പ്രഭാവത്തിലാണ്. എന്നാല്‍ അത് സി പി എം പ്രതിനിധി പി.വി.ശ്രീനിജന്‍ മറന്നു പോയി. അതാണ് ശ്രീനിജന് വിനയായി തീര്‍ന്നത്.
ട്വന്റിട്വന്റി കണ്‍വീനര്‍ സാബു എം. ജേക്കബിന് പരിഹസിച്ച് പി.വി ശ്രീനിജന്‍ എം.എല്‍.എ രംഗത്തെത്തിയത് സി പി എമ്മിന് വലിയ തിരിച്ചടിയായി. തൃക്കാക്കര ഇലക്ഷന്‍ തലയില്‍ കയറി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി സി പി എം പ്രതീക്ഷിച്ചില്ല. ഇലക്ഷന്‍ കഴിയുന്നതുവരെ ശ്രീനിജനെ ത്യക്കാക്കരയില്‍ കാണരുതെന്ന് സി പി എം നിര്‍ദ്ദേശിച്ചു.
ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമേയെന്ന് ശ്രീനിജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ട്വന്റി ട്വന്റിയുടെ വോട്ട് ചോദിക്കും മുന്‍പ് ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പുപറയാന്‍ ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് സാബു ജേക്കബ് പറഞ്ഞു. സില്‍വര്‍ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. സില്‍വര്‍ ലൈന്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ജനക്ഷേമ സഖ്യത്തിന്റെ നേതൃസ്ഥാനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ല.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനക്ഷേമ സഖ്യം പ്രവര്‍ത്തിക്കുമെന്നും സാബു പറഞ്ഞു.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ഈ രണ്ടു പാര്‍ട്ടികള്‍ക്കുള്ള വ്യത്യാസം അതാണ്. അധികാര മോഹമോ സ്ഥാന മോഹമോ ഉള്ളവരല്ല. സ്ഥാന മാനങ്ങള്‍ക്കോ പണത്തിനോ വേണ്ടിയോ നിലകൊള്ളുന്നവരല്ല, അണികളില്‍ ആരെങ്കിലും അല്ലാതെ ഉണ്ടാവാം, നേതൃത്വത്തിന് അങ്ങനെ ഒരു നിലപാടില്ല. അതുകൊണ്ടു തന്നെ ആരുടെ ലേബലിലാണ് സ്ഥാനാര്‍ഥി എന്ന തര്‍ക്കമുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20 എഎപിയ്‌ക്കൊപ്പംനിന്നു ബദല്‍ സഖ്യമാകാന്‍ ഒരുങ്ങുമ്പോള്‍ സാബു ജേക്കബ് മനസു തുറക്കുന്നു.
എല്‍ഡിഎഫിനു ജയിക്കാന്‍ ആവശ്യമായിരുന്നത് എ.എ.പി സാബു ജേക്കബ് സ്ഥാനാര്‍ത്ഥിയായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജോ ജേക്കബ് ജയിക്കുമായിരുന്നു. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് സാബു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്.
തൃക്കാക്കരയില്‍ എല്‍ഡിഎഫിനു ജയിക്കാന്‍ സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക, ഞങ്ങള്‍ മല്‍സരിക്കുന്നതുകൊണ്ടു വേറൊരു മുന്നണി ജയിക്കുക എന്ന സാഹചര്യത്തിലേയ്ക്കു കൊണ്ടുവരികയല്ല. ഞങ്ങള്‍ ജയിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമാണ് മല്‍സരിക്കുക. അത്രയും ശക്തമായ, രണ്ടുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥിയായിരിക്കും അവതരിപ്പിക്കുക. മൂന്നു ദേശീയ മുന്നണികള്‍ക്കെതിരെ ഒരു പ്രാദേശിക പാര്‍ട്ടിയാണ് കഴിഞ്ഞ തവണ മല്‍സരിച്ചതെങ്കില്‍ ഇത്തവണ വ്യത്യാസമുണ്ട്. എഎപി കൂടി വരുന്നതോടെ മാറ്റമുണ്ടാകും. ഇതാണ് സാബുവിന്റെ നിലപാട്.
എല്ലാ മുന്നണികളും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നതാണ് ഇവിടെ കണ്ടു വരുന്നത്. വികസനത്തിനൊപ്പം എന്നു പറഞ്ഞതുകൊണ്ടു കാര്യമില്ല. വാഗ്ദാനങ്ങള്‍ കൊടുക്കുക, അധികാരത്തില്‍ വന്നാലും തിരഞ്ഞെടുപ്പു വരുമ്പോള്‍ വീണ്ടും അതേ വാഗ്ദാനങ്ങള്‍ വേറൊരു രീതിയില്‍ നല്‍കുക. ഇതൊക്കെയാണു സ്ഥിരമായി കണ്ടുവരുന്നത്. സാബു പറയുന്നു.
എന്നാല്‍ എഎപിയും ട്വന്റി 20യും വാഗ്ദാനങ്ങളല്ല, പ്രവൃത്തികളിലൂടെ ജനങ്ങള്‍ അംഗീകരിച്ച പ്രസ്ഥാനങ്ങളാണ്. ആംആദ്മി പാര്‍ട്ടിയാണെങ്കില്‍ ഡല്‍ഹിയിലും പഞ്ചാബിലുമെല്ലാം ഇതു തെളിയിച്ചിട്ടുണ്ട്. നടപ്പിലാക്കിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിയിരിക്കും ട്വന്റി 20യുടെ പ്രചാരണം. ഇവ മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ മതിയാകും ട്വന്റി 20ക്ക്. തെളിയിച്ച കാര്യങ്ങളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റു പാര്‍ട്ടികള്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ആളുകള്‍ക്കു നല്‍കി തിരഞ്ഞെടുപ്പിനെ നേരിടുന്നവരാണ്.
എഎപിയും ട്വന്റി 20യും സമാനമായ കാഴ്ചപ്പാടുള്ള പാര്‍ട്ടികളാണ്. അഴിമതിക്കെതിരെവികസനം നടപ്പാക്കുക, ജനക്ഷേമം നടപ്പാക്കുക, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കുക ഇവയാണ് ഇരു പാര്‍ട്ടികളുടെയും കാഴ്ചപ്പാട്. ഇത് പ്രാദേശിക തലത്തില്‍ ട്വന്റി 20യും ദേശീയ തലത്തില്‍ എഎപിയും നടപ്പാക്കി തെളിയിച്ചതാണ്. സംസാരത്തില്‍ മാത്രമല്ല, നടപ്പാക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടാകും സാബു പറഞ്ഞു.
ട്വന്റിട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനം നടത്തുമ്പോള്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകുമെന്ന് കിഴക്കമ്പലത്തെ ജനസംഗമത്തില്‍ കെജരിവാള്‍ പറഞ്ഞു. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ് കേരളത്തിലും ഇത് സാധ്യമാണ്. ഡല്‍ഹിയിലേത് പോലെ എല്ലാം കേരളത്തിലും വേണ്ടേയെന്ന് കെജരിവാള്‍ ചോദിച്ചു.
ജനക്ഷേമമുന്നണി എന്നാണ് കേരളം പിടിക്കാനായി ട്വന്റിട്വന്റി ആംആദ്മി പാര്‍ട്ടി രൂപീകരിച്ച സഖ്യത്തിന്റെ പേര്. യോഗത്തില്‍ കെജരിവാള്‍ ഡല്‍ഹിയിലെ വികസനനേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറയുകയും ചെയ്തു. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, അടുത്തത് കേരളം എന്ന് കെജരിവാള്‍ പറഞ്ഞു. പൊതുയോഗത്തില്‍ കിറ്റക്‌സ് നേതാവ് സാബുജേക്കബിനെ വാനോളം പ്രശംസിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എഎപി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കിഴക്കമ്പലത്ത് നടന്ന പൊതുയോഗത്തില്‍ കെജരിവാള്‍ ചോദിച്ചു.
കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒന്‍പതു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണു നീക്കം.
നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്‌രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ എഎപിയുടെ കമ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും
തുടര്‍ പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികള്‍ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജരിവാള്‍ സന്ദര്‍ശനം നടത്തി. കിറ്റക്‌സ് എംഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജരിവാളിനോട് വിശദീകരിച്ചു.
ഇതാണ് പിണറായിയെ ഭയപ്പെടുത്തുന്നത് കെജരിവാള്‍ വരുന്നതുവരെ പിണറായിക്ക് ജോ ജേക്ക ബിന്റെ വിജയത്തില്‍ ഉറപ്പുണ്ടായിരുന്നു. ജോ ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കിയതു തന്നെ സി പി എമ്മിന് ജയിക്കാന്‍ വേണ്ടിയായിരുന്നു. ആലഞ്ചേരി പറഞ്ഞ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഭൂരിപക്ഷം കൂട്ടാനായിരുന്നു. അപ്പോഴാണ് ഭൂമറാങ്ക് പോലെ അരവിന്ദ് കെജരിവാള്‍ വന്നത്.
ബംഗാളികള്‍ എന്ന പേരില്‍ അയല്‍ രാജ്യക്കാര്‍ കേരളത്തിലെത്തി അതിഥി തൊഴിലാളികളായി നടിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണം ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടും അത് ഗൗരവമായി എടുക്കാത്ത സിപിഎം കിഴക്കമ്പലത്ത് കിറ്റക്‌സില്‍ നടത്തിയത് വലിയ നാടകമായിരുന്നു.
കിഴക്കമ്പലം സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധം വരെ പോലീസ് ആരോപിച്ചു. . പോലീസ് ജീപ്പ് കത്തിക്കല്‍ മാവോയിസ്റ്റ് രീതിയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ജന്മദേശങ്ങളാകടെ മാവോയിസ്റ്റുകളുടെ അധിവാസ കേന്ദ്രങ്ങളുമാണ്.
പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കിഴക്കമ്പലം സംഭവം അന്വേഷിച്ചത്. 164 പേരാണ് അറസ്റ്റിലായത്.
കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തൊഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വന്നു.
തൊഴിലാളികളെ കുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്‌സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.
സംഭവത്തിന്റെ പേരില്‍ കിറ്റെക്‌സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്‌സ് എം ഡി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിഥിത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി കിറ്റെക്‌സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് രാഷ്ട്രീയ കക്ഷികള്‍ പറയുന്നത്.
കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുടെ പേരില്‍ കിറ്റെക്‌സ് കമ്പനിയും ട്വന്റി ട്വന്റിയും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സാബു ജേക്കബ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അതിഥിത്തൊഴിലാളികളെയടക്കം പിന്തുണച്ചും പൊലീസിനെ ആക്രമിച്ചുമാണ് ഈ നീക്കം. അതുവഴി ഇപ്പോഴത്തെ സംഭവങ്ങളൊക്കെയും ആസൂത്രിതമാണെന്നും പൊലീസിനെയടക്കം ഉപയോഗപ്പെടുത്തി കിറ്റെക്‌സിനെ ഇല്ലാതാക്കാനുളള സ!ര്‍ക്കാര്‍ അറിവോടെ നടന്ന ഇടപെടലെന്നുമാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തില്‍ അപരിചിതരെത്തിയെന്നുളള ആരോപണം ഇതിന്റെ മൂര്‍ച്ച കടുപ്പിക്കാന്‍ കൂടിയാണ്.
എന്നാല്‍ കിറ്റെക്‌സ് എംഡിയുടെ ഇടതുവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. ഇതില്‍ കിറ്റെക്‌സ് എംഡിയും പ്രതിയാകാതിരുന്നാല്‍ കൊള്ളാം.
കിഴക്കമ്പലം അപകടം നടന്നപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്. ഇത് ഒരു തന്ത്രമായിരുന്നു.
വരും ദിവസങ്ങളില്‍ എ.എ.പി. പിന്തുണ വ്യക്തമാകും. ഉമാ തോമസിനെ പിന്തുണക്കാനാണ് എ.എ.പിട്വന്റി ട്വന്റി തീരുമാനം. ഇത് ജോ ജേക്കബിനെ തോല്‍പ്പിക്കാന്‍ ധാരാളം മതി. അതു കൊണ്ടു കൂടിയാണ് തൃക്കാക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാതിരുന്നത്. കെ റയില്‍ നടപ്പാക്കും എന്ന് പിണറായി ആവര്‍ത്തിക്കുമ്പോള്‍ അത് തൃക്കാക്കരയില്‍ കുഴപ്പത്തിലാകും.
തങ്ങള്‍ക്ക് തൃക്കാക്കരയില്‍ പിന്തുണ നല്‍കണമെന്ന പിണറായിയുടെ ആവശ്യം കെജരിവാള്‍ തള്ളി. യച്ചൂരി നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ല. ഒരു കാരണവശാലും എ.എ.പി സാബു ജേക്കബ് പിന്തുണ സി പി എമ്മിന് ലഭിക്കില്ല. ഉമാ തോമസിന്റെ വിജയം ഇതോടെ ഉറപ്പായെന്ന് കരുതാം
https://www.facebook.com/Malayalivartha