ആ നീക്കം ഫലിച്ചു! നിലവിളിച്ച് വിജയ്ബാബു മാളത്തില്‍ നിന്ന് പുറത്തേക്ക്.. യാത്ര രേഖകള്‍ സമര്‍പ്പിച്ച് നെട്ടോട്ടം ഓടി അഭിഭാഷകര്‍; കാലുക്കുത്തിയാല്‍ അപ്പോപൊക്കുമെന്ന് പോലീസും..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു 30 ന് കൊച്ചിയിലെത്തുമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു വിജയ്. കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റ് വിജയ്ബാബു എടുത്തെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. യാത്രാ രേഖകളും ആഭിഭാഷകന്‍ ഹാജരാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ വിജയ് ബാബു നാട്ടിലെത്തുന്നതില്‍ അവ്യക്തതയുണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാനയാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവില്ല എന്ന് കണ്ടതോടെയാണ് വിജയ് ബാബുവിന്റെ മടക്കയാത്ര ചോദ്യചിഹ്നമായത്.
അതിനിടെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷം റെഡ്‌കോര്‍ണര്‍ നോട്ടീസിന് നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബുവിന്റെ യാത്രാരേഖകള്‍ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 29ന് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിവെയ്ക്കുകയായിരുന്നു.
ഏപ്രില്‍22നാണ് പുതുമുഖനടി വിജയ് പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് മുങ്ങി. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു.
ഇതോടെ ദുബായിലുണ്ടായിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ല. സമീപരാജ്യമായ അര്‍മേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോര്‍ജിയയുടെയും ചുമതല.
അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ നീക്കം. അതിനിടയിലാണ് വിജയ്ബാബു നാട്ടിലേക്ക് മടങ്ങുന്നു എന്നുള്ള വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. മടക്കയാത്രയുടെ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് എന്നാണ് വിവരം..
https://www.facebook.com/Malayalivartha