കിരണിന് കുരുക്കായത് കോടതിയല്‍ പറഞ്ഞ ആ ആര്‍ത്തവക്കഥ; വിസ്മയ കേസില്‍ മുട്ടുമടക്കിയ പ്രോസിക്യൂഷന്‍ സടകുടഞ്ഞ് എഴുന്നേറ്റു! അതിസങ്കീര്‍ണ്ണതയില്‍ നിന്ന് വിജയിച്ച ആ നിമിഷം! ആ പെണ്‍കുട്ടിക്ക് നീതിക്ക് വേണ്ടിയുള്ള പതിനെട്ടാമത്തെ അടവ്, അതിഗംഭീരം..

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിധിയാണ് കൊല്ലം അഡീഷ്ണല്‍ കോടതി അല്‍പ സമയം മുമ്പ് പ്രസ്താവിച്ചത്. വിസ്മയയുടെ ഭര്‍ത്താവ് കിരണിന് 10 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
അതേസമയം കിരണിനെ കുടുക്കിയത് അയാളുടെ വായില്‍ നിന്ന് വന്ന ചില വാക്കുകളാണ്. ആ വാക്കുകള്‍ ഇഴകീറി മുറിച്ചാണ് പ്രോസിക്യൂഷന്‍ കിരണിനെ പൂട്ടിയത്. അതായത്, ''പ്രതിക്ക് വേണമെങ്കില്‍ നിശ്ശബ്ദത പാലിക്കാം. ഇനി എന്തെങ്കിലും പറയുകയാണെങ്കില്‍, അത് കള്ളമാണെങ്കില്‍ അത് അയാള്‍ക്ക് എതിരെ തന്നെ ഉപയോഗിക്കാം'' സുപ്രീംകോടതിയുടെ ഈ വിധി പ്രയോഗിച്ചാണ് പ്രോസിക്യൂഷന്‍ കിരണ്‍ കുമാറിനെ ചങ്ങലക്ക് പൂട്ടിയത്. അക്ഷരാര്‍ത്ഥത്തില്‍ കിരണിനെതിരെയുള്ള പ്രോസിക്യൂഷന്റെ പതിനെട്ടാമത്തെ അടവായിരുന്നു അത്.
അതുവരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ കിരണ്‍ പ്രോസിക്യൂഷന്റെ ഈ അടവില്‍ ശെരിക്കും പെട്ടു എന്ന് തന്നെ പറയാം. എന്നുവെച്ചാല്‍, കിരണിന് ജയിലിലേക്ക് വഴി തുറന്നത് സ്വന്തം വായില്‍നിന്ന് വന്ന വാക്കുകളെന്ന് സാരം.
കേസില്‍ കിരണിനെ പൂട്ടുക എന്നത് പ്രേസിക്യൂഷന് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. പ്രത്യേകിച്ച് സ്ത്രീധനപീഡന മരണം തെളിയിക്കുക എന്നത്. 304 (ബി) പ്രകാരം ഇത് തെളിയിക്കാന്‍ ഭയങ്കര പാടാണ്. ഇത് എങ്ങനെയാണ് ബുദ്ധിമുട്ടുള്ള വകുപ്പാകുന്നത് എന്ന് വെച്ചാല്‍, മുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാവുകയും വീണ്ടും പീഡിപ്പിച്ച ആ വ്യക്തിക്കൊപ്പം താമസിക്കുകയും ചെയ്യുമ്പോഴാണ് മരണമുണ്ടാവുന്നതെങ്കില്‍ തൊട്ടുമുമ്പ് സ്ത്രീധന പീഡനമുണ്ടായി എന്നും അത് മരണത്തിന് കാരണമായി എന്നും വേണം തെളിയിക്കാന്‍. അത് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.
വിസ്മയ കേസിലും പ്രോസിക്യൂഷന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നു. ഇവിടെയാണ് അപ്രതീക്ഷിതമായി കിരണിന്റെ വായില്‍ നിന്ന് വീണ് ആ വാക്ക് പ്രോസിക്യൂഷന് സഹായകമായത്. പോലീസ് കണ്ടെത്തിയ തെളിവുകള്‍ക്കൊപ്പം കിരണ്‍ പറഞ്ഞ ആ കാര്യവും കൂടിയായപ്പോള്‍ എല്ലാ വെല്ലുവിളികളേയും പ്രോസിക്യൂഷന്‍ പുഷ്പംപോലെ ജയിച്ചു.
ഇനി കിരണിനെ പൂട്ടിയ ആ ഒന്നാമത്തെ വിശദീകരണം നോക്കാം..
വിസ്മയ മരിക്കുന്നതിന്റെ അന്ന്, മണിക്കൂറുകള്‍ക്ക് മുമ്പ് വരെ താനും വിസ്മയയും വളരെ സന്തോഷത്തോടെയാണ് ഇരുന്നത്. പിന്നെ രാത്രി ഒരു എട്ടര കഴിഞ്ഞപ്പോള്‍ വിസ്മയക്ക് ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് കുട്ടികള്‍ ഉണ്ടാവില്ലെന്ന് അവള്‍ വിഷമിച്ചു. അതിനിടെ വിസ്മയയുടെ പിതാവ് ചില ശാപവാക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമായി അയച്ചിരുന്നു. ഇതില്‍ ദുഃഖിതയായി ബഹളം വെച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഇങ്ങനെയാണ് കിരണ്‍ കോടതിയില്‍ പറഞ്ഞത്.
മാത്രമല്ല തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിസ്മയയെ പൊലീസുകാര്‍ക്കൊപ്പമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഡ്യൂട്ടി ഡോക്ടറോട് തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി എന്ന് പറഞ്ഞതായുള്ള വിവരം തെറ്റാണെന്നും ഡോക്ടറോട് സംസാരിച്ചിട്ടില്ലെന്നും കിരണ്‍ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ കിരണ്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞത് ഇങ്ങനെയാണ്. അതായത്, ഒരു പെണ്‍കുട്ടിക്ക് ആര്‍ത്തവം ഉണ്ടായാല്‍ ആദ്യം തന്നെ സാനിറ്ററി പാഡ് ധരിക്കും. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടി ചെയ്തപ്പോള്‍ ഇത്തരത്തില്‍ സാനിറ്ററി പാഡ് കണ്ടെത്തിയിട്ടില്ലെന്നും കൂടാതെ വിസ്മയയുടെ ശരീരത്തില്‍ ആര്‍ത്തവ രക്തം ഉണ്ടായിരുന്നില്ല എന്ന ശാസ്ത്രീയ ഫലവും കിരണ്‍ നിരത്തിയ് ആര്‍ത്തവക്കഥ പൊളിച്ചു.
മാത്രമല്ല വിസ്മയയെ പിതാവ് ചില ശാപവാക്കുകള്‍ കൊണ്ട് നോവിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്ന കിരണിന്റെ വാദവും കള്ളമായിരുന്നു. കാരണം വിസ്മയയുടെ ഫോണില്‍ ഇന്‍സ്റ്റഗ്രാം ആപ് ഉണ്ടായിരുന്നില്ല. മാത്രമല്ല മരണശേഷം പ്രതിയും വീട്ടുകാരും ഇതിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നുമില്ല. വാദം കേള്‍ക്കുന്ന സമയത്ത് അച്ഛനാണ് മരണകാരണമെങ്കില്‍ അതിന് ശേഷം അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ലേ, പുറത്ത് പറഞ്ഞിരുന്നില്ലേ എന്നൊക്കെയുള്ള ചോദ്യത്തിനും പ്രതിഭാഗത്തിന് മറുപടിയുണ്ടായില്ല.
ഇനി കിരണിനെ പൂട്ടിയ രണ്ടാമത്തെ വിശദീകരണം നോക്കാം..
സംഭവദിവസം ഇരുവരും വഴക്കുണ്ടായി എന്ന് തെളിയിക്കുന്നതാണ് ഈ ഭാഗം. കിരണ്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്.. സംഭവ ദിവസം വിസ്മയയുടെ ഫോണ്‍ സിനിമ കാണാന്‍ ഞാന്‍ ചോദിച്ചിരുന്നു. തുടര്‍ന്ന് രാത്രി എട്ടരക്ക് ഞാന്‍ ഫോണ്‍ തരാത്തത് കൊണ്ടാണോ ദേഷ്യം എന്ന് വിസ്മയ വാട്‌സ്ആപ്പില്‍ എനിക്ക് സന്ദേശമയച്ചിരുന്നു. ഞാന്‍ കിടന്നുറങ്ങിയപ്പോള്‍ പിണങ്ങിക്കിടക്കുകയാണെന്ന് കരുതിയാണ് വിസ്മയ അയച്ചത്. ഇതിന് അല്ല എന്ന മറുപടി ഞാന്‍ നല്‍കി. അതോടുകൂടി ആ പ്രശ്‌നം അവിടെ തീര്‍ന്നു. എന്നായിരുന്നു കിരണ്‍ പറഞ്ഞത്.
എന്നാല്‍, ഈ മെസേജിന് ശേഷവും വിസ്മയ രണ്ട് തവണ കിരണിനെ വാട്‌സ്ആപ് കോളില്‍ വിളിച്ചിരുന്നു. എന്നാല്‍ കിരണ്‍ ഫോണ്‍ എടുത്തിരുന്നിസ്സ അതുകൊണ്ട് ആ വിളികളെല്ലാം മിസ്ഡ് കോളായി കിടന്നിരുന്നു. ഇത് സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും ചെയ്തു. അതായത് പ്രശ്‌നം പരിഹരിച്ചു എന്നുള്ള കിരണിന്റെ വാദം ആ മിസ്ഡ് കോളില്‍ തീര്‍ന്നു എന്ന് സാരം. ഫോണിന്റെ പേരില്‍ ഇരുവരും വഴക്കുണ്ടായെന്ന് ഇതോടെ പ്രോസിക്യൂഷന്‍ തെളിയിച്ചു.
ഇങ്ങനെയാണ് അതി സങ്കീര്‍ണ്ണമായ ഈ കേസില്‍ പ്രോസിക്യൂഷന്‍ കിരണ്‍ കുമാറിനെ പൂട്ടിയത്.
https://www.facebook.com/Malayalivartha
























