വിജയ് ബാബുവിന്റെ എല്ലാ കളികളും അവസാനിച്ചു... വിജയ് ബാബു ദുബായില്‍ നിന്നുള്ള മടക്ക യാത്രയുടെ ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി; പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്

നടിയെ പീഡിനത്തിനിരയാക്കിയ കേസില്‍ പ്രതിയായ ശേഷം മുങ്ങിയ നടന്‍ വിജയ് ബാബു അടുത്ത തിങ്കളാഴ്ച വിദേശത്തുനിന്ന് തിരിച്ചെത്തും. ദുബായില്‍ നിന്നുള്ള മടക്ക യാത്രയുടെ ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി. യാത്രാ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള റെഡ് നോട്ടീസ് നടപടികള്‍ തുടങ്ങുമെന്ന് പൊലീസ് നിലപാടെടുത്തതിന് പിന്നാലെയാണ് മടക്കയാത്രയില്‍ തീരുമാനം ആയത്.
പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു കേരളത്തിലെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഇതിന് സമ്മതമാണെന്ന് അഭിഭാഷകന്‍ ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചിനെ അറിയിച്ചു.
ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള ഇന്നത്തെ യാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബു ഉണ്ടായിരുന്നില്ല. ഇതോടെ ഇന്ന് അഞ്ചുമണിക്കുശേഷം റെഡ് നോട്ടീസിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രാ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയിരുന്നു.
തിങ്കള്‍ രാവിലത്തെ വിമാനത്തിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച മടങ്ങിയെത്തുമെന്നും അതിനാല്‍ കേസ് നാളെത്തന്നെ പരിഗണിക്കണമെന്നുമാണ് വിജയ് ബാബുവിന്റെ ആവശ്യം. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.
ഏപ്രില്‍22നാണ് പുതുമുഖനടി വിജയ് പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് മുങ്ങി. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ ദുബായിലുണ്ടായിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്.
കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ല. സമീപരാജ്യമായ അര്‍മേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോര്‍ജിയയുടെയും ചുമതല. അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ നീക്കം. അതിനിടയിലാണ് വിജയ്ബാബു നാട്ടിലേക്ക് മടങ്ങുന്നു എന്നുള്ള വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























