നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്നു മുഖ്യമന്ത്രി... കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കൃത്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എത്ര ഉന്നതനായാലും പൊലീസിന്റെ കൈകള്‍ക്കു തടസ്സമില്ല.യു.ഡി.എഫ് ആയിരുന്നെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞു.
ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി ഇന്നു ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ചില്‍ എത്തും. ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നല്‍കി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകര്‍ത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹര്‍ജി.
എട്ടാം പ്രതിയായ നടന്‍ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഉന്നതരുടെ ഭീഷണിയുണ്ടെന്നാണു മനസ്സിലാകുന്നത്. പ്രതിയുടെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവുകളില്‍ തിരിമറി കാട്ടിയെന്നും ആക്ഷേപമുണ്ട്. എന്നാല്‍ തുടരന്വേഷണം അവരിലേക്ക് എത്താതിരിക്കാന്‍ രാഷ്ട്രീയ തലത്തില്‍നിന്ന് ഉറപ്പു കിട്ടിയെന്നാണ് അറിയുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























