കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒന്നും പറയാനില്ല... കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി

കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒന്നും പറയാനില്ലെന്ന് മുന്‍മന്ത്രി എംഎം മണി. നടിയെ ആക്രമിച്ച കേസ് വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ കോടതിയാണ് വിചാരണ ചെയ്ത് തെളിവെടുക്കുന്നതും ശിക്ഷിക്കുന്നതും. അതില്‍ നമ്മള്‍ക്കൊന്നും പറയാന്‍ ആവില്ല. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാനുള്ള മാര്‍ഗമെല്ലാം പലപ്പോഴും നോക്കും. ഈ കേസ് കുറെനാളായി നിലനില്‍ക്കുന്ന നാണംകെട്ട കേസായാണ് തനിക്ക് തോന്നിയിട്ടുള്ളത്. ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്. ഇതിനകത്തൊക്കെ അദ്ദേഹം എങ്ങനെയാണ് വന്നുപ്പെട്ടതെന്ന് ചോദിച്ചാല്‍ എനിക്ക് ഒരുപിടിയുമില്ലെന്ന് എംഎം മണി പറഞ്ഞു.
കേസില്‍ ഒന്നും ചെയ്യാനില്ല. കോടതിയുടെ പരിഗണനയിലാണുള്ളത്. കേസിന് പുറകെ വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്. അത് താന്‍ പറയുന്നില്ല. കോടതി എന്തുചെയ്യുമെന്നത് കോടതിയുടെ വിഷയമാണ്. അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്തുചെയ്യുമെന്നും എംഎം മണി ചോദിച്ചു.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി അതിജീവിതയായ നടി ഹര്‍ജി നല്‍കിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ യുക്തി സംശയകരമാണെന്നും നടി ഉന്നയിച്ച് ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും അതീജീവിതയ്‌ക്കൊപ്പമാണ്. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും നല്‍കും. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയെ എല്ലാവരും പ്രശംസിച്ചതാണ്. നടിയുടെ ഇപ്പോഴത്തെ ഹര്‍ജിയ്ക്ക് പിന്നില്‍ ആരാണ് ഉള്ളതെന്ന് പറയാന്‍ കഴിയില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്‍പില്‍ കണ്ടാണ് അതിജീവിതയുടെ പ്രശ്‌നമുയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് നടക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറും. അതിജീവിത ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസികൂട്ടറാക്കാമെന്നു പറഞ്ഞ സര്‍ക്കാരാണിത്. അവര്‍ പറഞ്ഞാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. അതിജീവിതയുടെ താത്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും കോടിയേരി പറഞ്ഞു.
ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. കേസുമായി ബന്ധപ്പെട്ട് എന്ത് വീഴ്ചയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ് മറ്റൊരു കേസ് ഉയര്‍ന്നുവന്നത്. അതാണ് ഈ കേസിന്റെ ഗതിതന്നെ മാറ്റിയിട്ടുള്ളത്. അല്ലെങ്കില്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























