നടിയാക്രമിക്കപ്പെട്ട കേസില്‍ പുറത്തു പറയാന്‍ കൊള്ളാത്ത നിരവധി കാര്യങ്ങളുണ്ട്; നാണം കെട്ട കേസാണിത്; ദിലീപ് ഇടപെട്ടത് എങ്ങനെ എന്ന് അറിയില്ലെന്നും എംഎം മണി

നടിയെ ആക്രമിച്ച സംഭവം നാണം കെട്ട കേസാണെന്ന് മുന്‍ മന്ത്രി എംഎം മണി. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ഭരണ മുന്നണിയുമായി ചേര്‍ന്ന് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാവിന്റെ വിവാദ പരാമര്‍ശം.
ഇതൊരു നാണംകെട്ട കേസായിട്ടാണ് തനിക്ക് തോന്നുന്നത്. പ്രതിസ്ഥാനത്തുള്ളയാള്‍ നല്ല നടനായി ഉയര്‍ന്നുവന്ന ആളാണ്. ഇതിലെല്ലാം ആ നടന്‍ എങ്ങനെ ഇടപെട്ടു എന്നതിനെക്കുറിച്ച് വ്യക്തമാകുന്നില്ല. കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മണി പറഞ്ഞു.
ഇത് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാം തീരുമാനിക്കേണ്ടത് കോടതിയാണ്. കേസിന് പിന്നില്‍ പുറത്ത് പറയാന്‍ കൊള്ളാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്. വിശദമായി പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ഇതൊന്നും ഇപ്പോ താന്‍ പറയുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു. കേസില്‍ എന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇതിന് വിരുദ്ധമായാണ് നടി കോടതിയെ സമീപിച്ചതിന് പിന്നാലെ സിപിഎം നേതാക്കളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
https://www.facebook.com/Malayalivartha
























