ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ചിട്ടില്ല...ആർഎസ്എസ് വിരിച്ച വലയിൽ മാദ്ധ്യമങ്ങൾ വീണു...മാദ്ധ്യമങ്ങൾ പോപ്പുലർഫ്രണ്ടിനെ വേട്ടയാടുകയാണെന്നും പോപ്പുലർഫ്രണ്ട് നേതാവ്

ഹിന്ദുത്വത്തിന്റെ കാലന്മാരാണ് പോപ്പുലർഫ്രണ്ട് എന്ന് ആവർത്തിച്ച് സംസ്ഥാന അദ്ധ്യക്ഷൻ സി.പി മുഹമ്മദ് ബഷീർ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പോപ്പുലർഫ്രണ്ട് ഹിന്ദുത്വത്തിന്റെ കാലന്മാരാണെന്ന് മുഹമ്മദ് ബഷീർ പരസ്യമായി പറഞ്ഞത്. പോപ്പുലർഫ്രണ്ടിനെ മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്നും ബഷീർ ആരോപിച്ചു.
ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ചിട്ടില്ല. ആർഎസ്എസ് വിരിച്ച വലയിൽ മാദ്ധ്യമങ്ങൾ വീണു. മാദ്ധ്യമങ്ങൾ പോപ്പുലർഫ്രണ്ടിനെ വേട്ടയാടുകയാണെന്നും പോപ്പുലർഫ്രണ്ട് നേതാവ് പറഞ്ഞു.ഫാസിസത്തിന്റെയും, ഹിന്ദുത്വത്തിന്റെയും കാലന്മാർ തന്നെയാണ് ഞങ്ങൾ. ഇൻഷാ അല്ലാഹ്. മാദ്ധ്യമ സുഹൃത്തുക്കളുടെ വിചാരണയിൽ വിവേചനവും വംശീയതയും പ്രകടമാണ്. അത് ജനാധിപത്യ ഘടനയ്‌ക്കും, നമ്മുടെ സമൂഹത്തിന്റെ അന്തരീക്ഷത്തിനും യോജിച്ചതല്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.
ഇന്നലെ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നും ആലപ്പുഴ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പൊക്കിയിരിക്കുകയാണ്. ഇനിയും അറസ്റ്റുകളുണ്ടാകാനാണ് സാധ്യത. ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റു പേട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയും പ്രകോപന പരമായ മുദ്രാവാക്യം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനെ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാന്‍ കഴിവില്ലാത്ത മുഖ്യന്‍ എന്ന രീതിയില്‍ പല വിമര്‍ശനങ്ങളും വന്നിരുന്നു. ഇതോടുകൂടിയാണ് പിണറായി അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കാന്‍ നിര്‍ദേശം നല്‍കുന്നത്.
ഇന്ന് ആലപ്പുഴയിലാണ് അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ തന്നെയാണ് ആലപ്പുഴയില്‍ രണ്ട് പേരെ പൊലീസ് തൂക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പിഎ നവാസും, അന്‍സാര്‍ നജീബുമാണ് പിടിയിലായത്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നത് അന്‍സാര്‍ ആണെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ആലപ്പുഴയില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് കേസ്. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























