Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസിയെ ചെന്നായയെന്ന് വിളിച്ച് മുഖ്യമന്ത്രി; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് പിണറായിയെ വലിച്ചുകീറി ബിഷപ്പ്; പിസി കത്തോലിക്കാ സഭയ്ക്കും പ്രിയന്‍

26 MAY 2022 11:16 PM IST
മലയാളി വാര്‍ത്ത

പിസി ജോര്‍ജിനെ പിന്തുണച്ച് ക്രൈസ്തവ സഭ. സഭയുടെ ആശങ്കകളാണ് ജോര്‍ജ് പറയുന്നതെന്നാണ് സഭ നേതൃത്വം വ്യക്തമാക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് പിണറായി വിജയന്‍ ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് കൊലവിളി പ്രസംഗത്തിനെതിരെ പോലീസ് നടപടി എടുക്കാതിനെയും ക്രൈസ്തവ സഭ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ ബിഷപ്പ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയില്‍ ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാന്‍ ദേശിയ പാര്‍ട്ടികള്‍ക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു. ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാല്‍ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകള്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല.

1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാര്‍ത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവര്‍ എന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവര്‍ഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ആരെല്ലാം തമ്‌സ്‌കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണ്. ഉദാത്തമായ ആ സംസ്‌കാരത്തിന് കോട്ടം വരാന്‍ നാമൊരിക്കലും സമ്മതിക്കില്ല. ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കുന്ന വ്യവസ്ഥിതിയില്‍ സൗഹാര്‍ദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതെന്ന് അദേഹം പറഞ്ഞു.

അതുപോലെതന്നെ പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെ ജയിലിലടച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുമ്പ് പിസിയെ തുറങ്കിലടയ്ക്കാമെന്ന് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് നല്‍കിയിരുന്നെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ 20 ശതമാനം വോട്ട് കിട്ടാനുള്ള നാടകമാണ് ഇപ്പോള്‍ കേരളം കാണുന്നത്. സുപ്രീംകോടതി പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഗൂഡാലോചനയാണെന്ന് വ്യക്തമാണ്. പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പിസി ജോര്‍ജ്.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും. അത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതിന് കക്ഷിരാഷ്ട്രീയജാതിമത ഭേദമില്ല. കേരളത്തെ വിഭജിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്‍കാതിരുന്ന പോപ്പുലര്‍ ഫ്രണ്ട് റാലികള്‍കള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. മുസ്ലിം വര്‍ഗീയവാദികള്‍ക്ക് ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ എന്തും ചെയ്യാമെന്ന സാഹചര്യമാണ്. കേരളത്തെ കാശ്മീരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആലപ്പുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കുട്ടി കൊച്ചി തോപ്പുംപടിയിലുണ്ടായിട്ടും രക്ഷിതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (3 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends