തക്കം കിട്ടുന്നിടത്തെല്ലാം പിസി ജോര്‍ജിനെ അപമാനിച്ച്; പിണറായി വിജയന്‍; 20 ശതമാനം വോട്ടിനു വേണ്ടിയുള്ള പിണറായിയുടെ കവല പ്രസംഗം പൊളിച്ച് ക്രൈസ്തവ സഭ

തക്കം കിട്ടുന്നിടത്തെല്ലാം പിസി ജോര്‍ജിനെ ഓടി നടന്ന് അപമാനിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പിസിയെ ആട്ടിന്‍ തോലിട്ട ചെന്നായ എന്നാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിസി ജോര്‍ജ്ജിനെ അഭിസംബോധന ചെയ്തത്. പക്ഷേ ഈ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പിണറായിയുടെ ആവേശം കണ്ടില്ലെന്ന് നടിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ അതിനുള്ള മറുപടി അവര്‍ നല്‍കുക തന്നെ ചെയ്യും. തൃക്കാക്കരയിലെ ആ 20 ശതമാനം വോട്ടിനു വേണ്ടിയാണ് പിണറായി ഇ പെടാപ്പാടെല്ലാം പെടുന്നത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഈ തെരെഞ്ഞെടുപ്പ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവര്‍ മനസ്സിലാക്കുന്നുണ്ട് അതിനുള്ള തിരിച്ചടി അവര്‍ നല്‍കുക തന്നെ ചെയ്യും. പിസിയെ അപമനിച്ച് 4 വോട്ടിനു വേണ്ടി പിണറായി മാസ്സ് ഡയലോഗുകള്‍ അടിക്കുമ്പോള്‍. മറു ഭാഗത്ത് പിസിയ്ക്കുള്ള പിന്തുണയും കൂടുന്നുണ്ട്. ഹിന്ദുക്കളുടേത് മാത്രമല്ല കൃസ്തീയ സഭയുടെയും അകമഴിഞ്ഞ പിന്തുണ പിസിയ്ക്ക് ലഭിക്കുകയാണ്.
പിസി ജോര്‍ജിനെ പിന്തുണച്ച് ക്രൈസ്തവ സഭ തന്നെ നേരിട്ടിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്. സഭയുടെ ആശങ്കകളാണ് ജോര്‍ജ് പറയുന്നതെന്നാണ് സഭ നേതൃത്വം വ്യക്തമാക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് പിണറായി വിജയന്‍ ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് കൊലവിളി പ്രസംഗത്തിനെതിരെ പോലീസ് നടപടി എടുക്കാതിനെയും ക്രൈസ്തവ സഭ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ ബിഷപ്പ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയില്‍ ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാന്‍ ദേശിയ പാര്‍ട്ടികള്‍ക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു. ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാല്‍ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകള്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല.
1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാര്‍ത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവര്‍ എന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവര്‍ഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ആരെല്ലാം തമ്‌സ്‌കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണ്. ഉദാത്തമായ ആ സംസ്‌കാരത്തിന് കോട്ടം വരാന്‍ നാമൊരിക്കലും സമ്മതിക്കില്ല. ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കുന്ന വ്യവസ്ഥിതിയില്‍ സൗഹാര്‍ദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതെന്ന് അദേഹം പറഞ്ഞു.
അതുപോലെതന്നെ പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെ ജയിലിലടച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുമ്പ് പിസിയെ തുറങ്കിലടയ്ക്കാമെന്ന് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് നല്‍കിയിരുന്നെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ 20 ശതമാനം വോട്ട് കിട്ടാനുള്ള നാടകമാണ് ഇപ്പോള്‍ കേരളം കാണുന്നത്. സുപ്രീംകോടതി പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഗൂഡാലോചനയാണെന്ന് വ്യക്തമാണ്. പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പിസി ജോര്‍ജ്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും. അത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതിന് കക്ഷിരാഷ്ട്രീയജാതിമത ഭേദമില്ല. കേരളത്തെ വിഭജിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്‍കാതിരുന്ന പോപ്പുലര്‍ ഫ്രണ്ട് റാലികള്‍കള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. മുസ്ലിം വര്‍ഗീയവാദികള്‍ക്ക് ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ എന്തും ചെയ്യാമെന്ന സാഹചര്യമാണ്. കേരളത്തെ കാശ്മീരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആലപ്പുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കുട്ടി കൊച്ചി തോപ്പുംപടിയിലുണ്ടായിട്ടും രക്ഷിതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോര്‍ജ് കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അദ്ധ്യക്ഷനായി സിംഗിള്‍ ബെഞ്ചിന് മുന്‍പിലാണ് ഹര്‍ജി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊച്ചി പോലീസാണ് ഈരാറ്റുപേട്ടയില്‍ നിന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് വെണ്ണലയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും, തിരുവനന്തപുരത്തെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ രാത്രിയോടെ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ തിരുവനന്തപുരം പോലീസും എത്തിയിരുന്നു.
https://www.facebook.com/Malayalivartha