പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി; പിതാവിന്റെ പരാതിയിൽ പ്രതികളെ തൂക്കിയെടുത്ത് പോലീസ്; തെളിവെടുപ്പിനെത്തിച്ചപ്പോൾ സംഭവിച്ചത് മറ്റൊന്ന്; പോലീസുകാരന്റെ കയ്യിൽ നിന്നും തോക്ക് തട്ടിപ്പറിച്ച് പ്രതി ഓടി; ഒടുവിൽ സംഭവിച്ചത്

തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പീഡനക്കേസ് പ്രതിയെ വെടിവെച്ച് വീഴ്‌ത്തി പിടിക്കൂടി പോലീസ്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതി. പരിക്കേറ്റ് വീണ ഇയാളെ പിടികൂടി പോലീസ് ആശുപത്രിയിൽ എത്തിച്ചു.കോക്രജാർ സ്വദേശി അഫ്രുദ്ദീൻ ഇസ്ലാണ് പ്രതി. രണ്ട് പ്രതികളെ കൂടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു പെൺകുട്ടി പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ അഫ്രുദ്ദീനെ പോലീസ് പിടികൂടി. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രതി പകർത്തിയിരുന്നു. ധോൽമാരയിലാണ് ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ ഇയാൾ സൂക്ഷിച്ച് വച്ചിരുന്നത്. തെളിവെടുപ്പിനായി പ്രതിയെ ധോൽമാരയിലെത്തിച്ചതായിരുന്നു.
ഇവിടെ വച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മൊബൈൽ ഒളിപ്പിച്ചിരുന്ന സ്ഥലത്ത് എത്തിയതോടെ ഇയാൾ കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ കയ്യിൽ നിന്നും തോക്ക് തട്ടിപ്പറിച്ച് എടുക്കുകയായിരുന്നു. പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തി അവിടെ നിന്നും രക്ഷപ്പെടാനും ശ്രമിക്കുകയുണ്ടായി. ഇതിനിടെ പോലീസുകാരിൽ ഒരാൾ അഫ്രുദ്ദീന്റെ കാലിൽ വെടിവച്ച് ഇടുകയായിരുന്നു.
https://www.facebook.com/Malayalivartha