യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലായതോടെ രാത്രിയില്‍ വീട്ടിലെത്തി പീഡിപ്പിച്ചു, കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍....

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍. തങ്കശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആല്‍വിന്‍ (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചു.
തുടര്‍ന്നു പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി. യുവാവ് റിമാന്‍ഡില്‍.
" f
https://www.facebook.com/Malayalivartha