Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തർ ഖണ്ഡിലൂടെ - കൈലാസ് മാനസ സരോവർ യാത്ര, ദേവഭൂമിയിലൂടെ, ആദികൈലാസ യാത്ര എന്നീ കൃതികളിലൂടെ മലയാളി വായനക്കാരുടെ മനം കവർന്ന... പ്രശസ്ത ഹിമാലയ യാത്രികനും എഴുത്തുകാരനുമായ എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ കൃതിയും ഏഴാമത്തെ കൃതിയുമായ "ഹിമാലയ സമതലങ്ങളിലൂടെ " ഇന്ന് വായനക്കാരുടെ മുന്നിലെത്തുന്നു...

27 MAY 2022 09:42 AM IST
മലയാളി വാര്‍ത്ത

ഉത്തർ ഖണ്ഡിലൂടെ - കൈലാസ് മാനസ സരോവർ യാത്ര, ദേവഭൂമിയിലൂടെ, ആദികൈലാസ യാത്ര എന്നീ കൃതികളിലൂടെ മലയാളി വായനക്കാരുടെ മനം കവർന്ന പ്രശസ്ത ഹിമാലയ യാത്രികനും എഴുത്തുകാരനുമായ

എം കെ രാമചന്ദ്രന്റെ ഏറ്റവും പുതിയ കൃതിയും ഏഴാമത്തെ  കൃതിയുമായ " ഹിമാലയ സമതലങ്ങളിലൂടെ " പ്രകാശനം ചെയ്യപ്പെടുന്നു.മലയാളിവാർത്ത ഓൺലൈൻ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം ഇന്ന് വൈകുന്നേരം 4 മണിക്ക്  തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് മുൻ ചീഫ് സെക്രട്ടറി ശ്രീ കെ ജയകുമാർ ഐഎഎസ്  നിർവഹിക്കും.

 

മുൻ കോട്ടയം പത്തനംതിട്ട കളക്ടറും  ശബരിമല ദേവസം  കമ്മീഷണറും ആയിരുന്നു പി വേണുഗോപാൽ, ഉത്രാടംതിരുനാൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി  ജി രാജ്മോഹൻ, ഉത്രാടംതിരുനാൾ ട്രസ്റ്റ് സെക്രട്ടറി പി രാജേഷ് കുമാർ, കറന്റ് ബുക്സ് തൃശ്ശൂർ പബ്ലിക്കേഷൻ മാനേജർ കെ ജോണി

 

എന്നിവർ  പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കുന്നു.ഹിമാലയത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും, ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. 2001-ൽ കൈലാസ്-മാനസരോവർ യാത്ര നടത്തി. അന്നത്തെ യാത്രാസംഘത്തിലെ ഏക മലയാളിയായിരുന്നു ഇദ്ദേഹം.

 

ഈ യാത്രയാണ് ഇദ്ദേഹത്തിന്റെ ആദ്യകൃതിയായ ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്രയുടെ ഉള്ളടക്കം. 2003-ലായിരുന്നു ഇതിന്റെ പ്രകാശനം. രണ്ടാമത്തെ പുസ്തകമായ തപോഭൂമി ഉത്തർഖണ്ഡ് 2005-ൽ പുറത്തിറങ്ങി. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഇതിന്റെ ഉള്ളടക്കം. 2008-ലാണ് മൂന്നാമത്തെ പുസ്തകമായ ആദികൈലാസയാത്ര പുറത്തിറങ്ങിയത്.

 

ഉത്തരാഖണ്ഡ് സംസ്ഥാനത്തുതന്നെയുള്ള ആദികൈലാസപർവ്വതത്തിലേയ്ക്കുള്ള യാത്രയായിരുന്നു ഇതിന്റെ ഉള്ളടക്കം. 2012-ൽ നാലാമത്തെ പുസ്തകമായ ദേവഭൂമിയിലൂടെ പുറത്തിറങ്ങി. ഇതിൽ പ്രതിപാദിയ്ക്കുന്നത് സിക്കിമിലെയും ഹിമാചൽ പ്രദേശിലെയും തീർത്ഥാടനഭൂമികളിലൂടെയുള്ള യാത്രയാണ്. ഇതോടെ അഞ്ച് കൈലാസപർവ്വതങ്ങളും (മഹാകൈലാസം - ടിബറ്റ്, ആദികൈലാസം, കിന്നരകൈലാസം, ശ്രീകണ്ഠമഹാദേവകൈലാസം, മണിമഹേശകൈലാസം) സന്ദർശിച്ച ഏക വ്യക്തിയായി ഇദ്ദേഹം മാറി.

 

2014-ൽ ഇദ്ദേഹം നിലാവും നിഴലുകളും എന്ന ഒരു ചെറുകഥാസമാഹാരം എഴുതി. 2016-ൽ മറ്റൊരു യാത്രാവിവരണമായ ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ പ്രകാശനം ചെയ്തു. തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും പ്രസിദ്ധീകരിച്ചത് തൃശ്ശൂർ കറന്റ് ബുക്സാണ്. ഗീതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (3 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends