ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി ചാറ്റിങ്ങും സംസാരവും; പയ്യന്റെ വലയിൽ കുടുങ്ങിയ പെൺകുട്ടി ആരുമറിയാതെ യുവാവിനൊപ്പം ഇറങ്ങി പോയി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് യുവാവ്; പെണ്‍കുട്ടിക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്! പ്രതിയുടെ അമ്മയടക്കം മൂന്നു പേരെ കർണാടകയിൽ നിന്നും പിടികൂടി പോലീസ്

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ലൈംഗീക പീഡനം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വശീകരിച്ച് വിളിച്ചിറക്കി കൊണ്ട് പോയതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മൂന്നുപേരാണ് .
മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21),പീഡനത്തിന് കൂട്ട് നിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തു നിന്നാണ് പിടിക്കൂടിയത്.
കഴിഞ്ഞ പത്തിനായിരുന്നു ഈ സംഭവം നടന്നത്. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിഷ്ണുവിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷകര്‍ത്താക്കൾ പരാതി നൽകി. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലാണ് ഉപേക്ഷിച്ചത്. അവിടെ നിന്നും പെണ്‍കുട്ടിയെ വെള്ളൂര്‍ പോലീസ് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha