Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയത്തെ കുട്ടികള്‍ ഏറ്റവും മിടുക്കർ; ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീവിഷയങ്ങളില്‍ എറണാകുളമാണ് മുന്നിൽ! വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ പഠനമികവ് സര്‍വേ പുറത്ത്...

27 MAY 2022 10:36 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ ഏറ്റവും മിടുക്കർ കോട്ടയത്തെ കുട്ടികള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ പഠനമികവ് സര്‍വേയിലാണ് ഇത്തരത്തിൽ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീവിഷയങ്ങളില്‍ എറണാകുളമാണ് മുന്നിൽ എന്നും ദേശീയ അച്ചീവ്മെന്റ് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം തന്നെ തിരുവനന്തപുരമാണ് ഈ വിഷയങ്ങളില്‍ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത്.

റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് പ്രകാരം മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലെ മാര്‍ക്കാണ് പഠനമികവ് കണക്കാക്കാന്‍ മാനദണ്ഡമാക്കിയിരിക്കുന്നത്. 2021 നംവബറില്‍ നടന്ന സര്‍വേയില്‍ തന്നെ 720 ജില്ലകളിലെ 1.18 ലക്ഷം സ്‌കൂളുകളിലുള്ള 34 ലക്ഷം വിദ്യാര്‍ഥികള്‍ ഭാഗമായി മാറിയിട്ടുണ്ട്. പ്രാദേശികഭാഷാപഠനത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ് കോട്ടയത്തിന് പിന്നില്‍വരുന്നത് എന്നത്.

കൂടാതെ ശാസ്ത്രവിഷയങ്ങളില്‍ ആലപ്പുഴയ്ക്കാണ് മൂന്നാംസ്ഥാനം ഉള്ളത്. കോട്ടയം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകള്‍ പിന്നിൽ ഉണ്ട്. എന്നാൽ ഗണിതത്തില്‍ കോട്ടയത്തെ കുട്ടികളാണ് മൂന്നാംസ്ഥാനത്ത് നിൽക്കുന്നത്. തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍ ഉള്ളത്. സാമൂഹികശാസ്ത്രത്തില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ കോട്ടയവും ആലപ്പുഴയുമാണ്.

അതേസമയം സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പഞ്ചാബിലെ വിദ്യാര്‍ഥികളാണ് മിടുക്കര്‍ എന്നാണ് പറയപ്പെടുന്നത്. ഭാഷ, ഗണിതം, ശാസ്ത്രം എന്നീവിഷയങ്ങളില്‍ ദേശീയതലത്തില്‍ പഞ്ചാബാണ് മുന്നില്‍ നിൽക്കുന്നത്. പഞ്ചാബിന് തൊട്ടുപിന്നിൽ ഭാഷയില്‍ കേരളം, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് വരുന്നത്. ഗണിതത്തില്‍ തന്നെ രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, അസം, കേരളം എന്നീ സംസ്ഥാനങ്ങളാണ് പഞ്ചാബിന് പിന്നിൽ ഉണ്ട്.

അതോടൊപ്പം തന്നെ ശാസ്ത്രപഠനത്തില്‍ രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. കേരളം മൂന്നാംസ്ഥാനത്താണ് ഉള്ളത്. സാമൂഹികശാസ്ത്രത്തില്‍ ചണ്ഡീഗഢാണ് മുന്നില്‍ നിൽക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളാണ് പിന്നില്‍. ഉയര്‍ന്നക്ലാസുകളിലേക്ക് പോകുമ്പോള്‍ പഠനനിലവാരം കുറയുന്നതായും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

 

മറ്റ് പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ;

- 18 ശതമാനം അമ്മമാര്‍ നിരക്ഷരര്‍.
- അഞ്ചുശതമാനം പേര്‍ക്ക് പ്രൈമറിസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം.
- 25 ശതമാനം പേര്‍ക്ക് യു.പി. ക്ലാസ് വിദ്യാഭ്യാസം മാത്രം.
- 27 ശതമാനം പേര്‍ക്ക് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം.
- 12 ശതമാനം അമ്മമാര്‍ക്കേ ബിരുദതല വിദ്യാഭ്യാസമുള്ളൂ.
- സ്‌കൂളിലേക്ക് നടന്നെത്തുന്ന കുട്ടികള്‍ -48 ശതമാനം.
- സൈക്കിളില്‍ എത്തുന്നവര്‍ -18 ശതമാനം.
- പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ -ഒന്‍പത് ശതമാനം.
- ഇരുചക്രവാഹനത്തില്‍ എത്തുന്നവര്‍ -എട്ട് ശതമാനം.
- കാറില്‍ എത്തുന്നവര്‍ -മൂന്ന് ശതമാനം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (1 hour ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (3 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends