ഗര്‍ഭിണിയായ ആദിവാസി യുവതി വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

ഗര്‍ഭിണിയായ ആദിവാസി യുവതിയെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയാട് കൂളാമ്പിയിലെ കതിരന്‍ പുലിക്കിരി ബിനീഷിന്റെ ഭാര്യ ശ്രുതിയെ(18) ആണ് ജലനിധി പദ്ധതിയുടെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിനീഷും ശ്രുതിയും ആറു മാസം മുന്‍പാണു പ്രണയിച്ചു വിവാഹിതരായത്. വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ശ്രുതിയെ കഴിഞ്ഞദിവസം വൈകിട്ടാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വാട്ടര്‍ടാങ്കിനു സമീപം ശ്രുതിയുടെ ചെരിപ്പു കണ്ടെത്തുകയായിരുന്നു.തുടര്‍ന്നു വാട്ടര്‍ടാങ്ക് പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പെണ്ണാ വീട്ടില്‍ ശ്രീധരന്‍-ശൈലജ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശ്രീജിത്ത്, ശ്രീഷ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























