സിവില്‍ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍, ജീവനൊടുക്കാൻ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്, ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദം താങ്ങാവുന്നതിനും അപ്പുറം, മേലുദ്യോഗസ്ഥരില്‍ ചിലര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി

പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസറെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി സി അനീഷിനെ (36) ആണ് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷ്.
ഉച്ചയ്ക്ക് ഡ്യൂടി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്. ഉടന്‍ തന്നെ ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്. ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദ്ദം താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്ന് അനീഷ് വീട്ടുകാരോട് പറയാറുണ്ടായിരുന്നു എന്നാണ് വിവരം.മേലുദ്യോഗസ്ഥരില്‍ ചിലര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്.
സമ്മര്‍ദ്ദം താങ്ങവയ്യാതെ മൂന്നു ദിവസം മുന്‍പ് ഡോക്ടറെ കണ്ടിരുന്നു. സമ്മര്‍ദം അകറ്റുന്നതിന് മൂന്നു ദിവസത്തേക്കുള്ള മരുന്നും വാങ്ങിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. വളരെ നല്ല സ്വഭാവമുള്ള ഉദ്യോഗസ്ഥനായിരുന്നു . എല്ലാ കാര്യങ്ങളിലും കണിശതയും കൃത്യതയും പുലര്‍ത്തിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/Malayalivartha























