കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....

തലനാട് പഞ്ചായത്തിലെ ചോനമലയിൽ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു. താളനാനിക്കൽ ജസ്റ്റിൻ മാത്യു (50) ആണ് മരിച്ചത്. സ്വന്തം സ്ഥലത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.
സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തെ വീട്ടിലെത്തി. ജസ്റ്റിന്റെ പിറകെ കടന്നൽക്കൂട്ടവുമുണ്ടായിരുന്നു. ഇതുകണ്ട അയൽവാസി, ജസ്റ്റിനെ വീടിനകത്ത് കയറ്റി വാതിലടച്ചു. തുടർന്ന് തലനാട് സബ് സെന്ററിൽ എത്തിച്ചു. അപ്പോഴേക്കും ശരീരത്തിന്റെ നിറം മാറിയിരുന്നു.
തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: സിനി. മക്കൾ: റോണി, ടോണി, മരിയ.
"
https://www.facebook.com/Malayalivartha
























