വേദന താങ്ങാനാവാതെ ഉറ്റവര്‍.... ബൈക്കില്‍ നിന്നും തെറിച്ച് സ്വകാര്യബസിനടിയിലേക്ക് വീണ പ്രവാസിയുടെ ഭാര്യയായ യുവതി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി

വേദന താങ്ങാനാവാതെ ഉറ്റവര്‍.... ബൈക്കില്‍ നിന്നും തെറിച്ച് സ്വകാര്യബസിനടിയിലേക്ക് വീണ പ്രവാസിയുടെ ഭാര്യയായ യുവതി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി. അണ്ടലൂര്‍ പുതുവയല്‍ ശ്രീ പത്മത്തില്‍ ഹരീന (40)യാണ് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
കഴിഞ്ഞ മാസം 27 ന് സന്ധ്യക്കാണ് ചിറക്കുനി, അണ്ടലൂര്‍ റോഡില്‍ പാല്‍ സൊസൈറ്റിക്കടുത്ത വളവില്‍ ബൈക്ക് യാത്രികരായ ഹരീനയും ഭര്‍ത്താവും അപകടത്തില്‍പെട്ടത്.
ചിറക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തലശ്ശേരിയില്‍ നിന്ന് അണ്ടലൂരിലേക്ക് പോവുകയായിരുന്ന ശ്രീശൈലം ബസ്സുമാണ് അപകടത്തില്‍പെട്ടത്.
ബൈക്കില്‍ നിന്നും ബസ്സിനടിയില്‍ വീണ ഹരീനയുടെ കാലുകള്‍ ബസ്സിന്റെ മുന്‍ ചക്രത്തില്‍ പെട്ടു ചതഞ്ഞു. തലയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കില്‍ നിന്നും പ്രവീണ്‍ എതിര്‍ദിശയിലേക്ക് വീണതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
അണ്ടലൂര്‍ പുതുവയലിലെ പ്രവാസിയായിരുന്ന പ്രവീണിന്റെ ഭാര്യയാണ്. ഏക മകന്‍ അനുജിത്ത്:
https://www.facebook.com/Malayalivartha























