അവരറിഞ്ഞില്ല ഈ ക്രൂരത...... ആദ്യം മകനെ പുഴയിലേക്ക് തള്ളിയിട്ടു, അനുജനെ തള്ളിയിടുന്നതു കണ്ട് കരഞ്ഞു കൊണ്ട് കുതറിയോടാന്‍ ശ്രമിച്ച മകളെ ബലമായി പിടിച്ച് പെരിയാറിലേക്ക് തള്ളിയിട്ട ശേഷം അച്ഛനും കൂടെ ചാടി, ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത് പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളും, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍

അവരറിഞ്ഞില്ല ഈ ക്രൂരത...... ആദ്യം മകനെ പുഴയിലേക്ക് തള്ളിയിട്ടു, കുതറിയോടാന്‍ ശ്രമിച്ച മകളെ ബലമായി പിടിച്ച് പെരിയാറിലേക്ക് തള്ളിയിട്ട ശേഷം അച്ഛനും കൂടെ ചാടി, ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത് പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളും, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍.
ആലുവയില്‍ അച്ഛനും രണ്ട് മക്കളും പുഴയില്‍ മുങ്ങിമരിച്ചു. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്.
ആലുവ മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് ഉല്ലാസ് ഹരിഹരന്‍ മരിച്ചത്. ചാടുന്നതിന് മുമ്പായി ഇയാള്‍ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടുവെന്ന് ദൃക്‌സാക്ഷികള്‍ .മൂന്ന് പേരുടേയും മൃതദേഹം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.
ആദ്യം മകന്‍ ഏകനാഥിനെ ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം. പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറാന്‍ ശ്രമിച്ചുവെന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികളുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തേണ്ടി വന്നു.
ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചില്‍ നടത്തിയത്. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളേയും കൂട്ടി വീട്ടില്‍ നിന്ന് പോയതെന്നാണ് വീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പുഴയില്‍ വീണ മക്കളെ നാട്ടുകാര്‍ രക്ഷിച്ചിരുന്നെങ്കിലും ഇവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവരില്‍ നിന്ന് കിട്ടിയ ഫോണില്‍ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ വൈകുന്നേരമാണ് ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം.
ആലുവ മണപ്പുറം പാലത്തില്‍ സംഭവം കണ്ടവര്‍ ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലും ആണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളില്‍ വെച്ച് ആദ്യം ഏകനാഥിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാന്‍ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛന്‍ ഉല്ലാസ് ഹരിഹരന്‍ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരന്‍ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha























