സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.... പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി... ആശങ്കയോടെ ജനങ്ങള്‍

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.... പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി... ആശങ്കയോടെ ജനങ്ങള്‍. പത്ത് ദിവസത്തിനിടെ ഇരട്ടി വളര്‍ച്ചയാണ് കൊവിഡ് കേസുകളിലുണ്ടായത്.
പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ദിവസം മുന്‍പ് മെയ് 26 ന് കേരളത്തില്‍ 723 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. 4 പേര്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.02 ശതമാനവുമാണ്. 7972 പേരാണ് നിലവില്‍ സംസ്ഥാനത്ത് ആക്റ്റീവ് കൊവിഡ് രോഗികള്‍. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ എറണാകുളത്താണ്.
2862 പേരാണ് എറണാകുളത്ത് കൊവിഡ് രോഗികള്‍. ഇന്നലെ മാത്രം 60 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ 23 പേരും പത്തനംതിട്ടയിലാണ്. ആകെ 212 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദം ആണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേ സമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി. പകുതിയില്‍ അധികം കേസുകളും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മാസ്‌ക് ധരിക്കുന്നത് കൃത്യമായി തുടരാനും വാക്‌സിനേഷന്‍ എല്ലാവരും കൃത്യമായും എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha























