Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശമ്പളം നല്‍കിയില്ല.....കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. സംഘടനകള്‍ ഇന്നു മുതല്‍ സമരത്തില്‍.... ശമ്പളം കിട്ടുന്നതുവരെ സമരം തുടരും

06 JUNE 2022 06:16 AM IST
മലയാളി വാര്‍ത്ത

ശമ്പളം നല്‍കിയില്ല.....കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. സംഘടനകള്‍ ഇന്നു മുതല്‍ സമരത്തില്‍.... ശമ്പളം കിട്ടുന്നതുവരെ സമരം തുടരും.

ബസ് സര്‍വീസുകളെ ബാധിക്കാത്തവിധമാണ് സമരം. ബി.എം.എസ്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി.യുടെ ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്ച അനിശ്ചിതകാല ധര്‍ണ തുടങ്ങും.

 

ഐ.എന്‍.ടി.യു.സി. ഡ്രൈവേഴ്സ് യൂണിയന്‍ കൂട്ടായ്മയായ ടി.ഡി.എഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി വി.എസ്. ശിവകുമാര്‍ അധ്യക്ഷനാകും. കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്റെ സമരം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും.

മാസവരുമാനം 193 കോടി രൂപ നേടിയിട്ടും ശമ്പളം നല്‍കാത്തതാണ് സംഘടനകളുടെ പ്രതിഷേധത്തിനു കാരണം. ഡ്യൂട്ടി പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. വെള്ളിയാഴ്ച വിളിച്ച യോഗത്തിലാണ് ശമ്പളവിതരണത്തിലെ അനിശ്ചിതത്വം മാനേജ്മെന്റ് വ്യക്തമാക്കിയത്.

 



ശമ്പളം കിട്ടിയിട്ട് ചര്‍ച്ചചെയ്യാമെന്നുപറഞ്ഞ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു. ഡീസല്‍ ചെലവും കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവും കഴിഞ്ഞപ്പോള്‍ ഖജനാവ് കാലിയായെന്നാണ് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നത്. ശമ്പളം ഉള്‍പ്പെടെ 250 കോടി രൂപ ഈ മാസം ചെലവുണ്ട്. സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല.

കഴിഞ്ഞമാസം ശമ്പളം നല്‍കാനെടുത്ത 46 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാത്തതിനാല്‍ ഇത്തവണ ഓവര്‍ഡ്രാഫ്റ്റിനു സാധ്യതയില്ല. ശമ്പളം നല്‍കാന്‍ മാത്രം 72 കോടി ആവശ്യമാണ്. കഴിഞ്ഞമാസം 50 കോടി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത്തവണയും സര്‍ക്കാര്‍ സഹായം വേണ്ടിവരും.

 



പെന്‍ഷനുള്ള 65 കോടിക്കു പുറമെ വായ്പ തിരിച്ചടവിനുള്ള 30 കോടികൂടി മാസം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുന്നില്ല.ശമ്പളം നല്‍കാന്‍ വഴിയില്ലാത്തപ്പോഴും ശമ്പളപരിഷ്‌കരണത്തിനു തുനിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (58 minutes ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (8 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends