കള്ളന്‍ ബിരിയാണി ചെമ്പില്‍ നിന്ന് പുറത്ത് വരണം, ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളുടെ മുന്‍പില്‍ എത്തി, മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി...!

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.പി.കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്.കള്ളന്‍ ബിരിയാണി ചെമ്ബില്‍ നിന്ന് പുറത്ത് വരണം.മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാതെ പ്രസ്താവന നല്‍കിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങളുടെ മുന്‍പില്‍ എത്തിയിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് ആരോപിച്ചു. സ്വപ്നയും - സരിത്തും കടത്തിയ 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കയ്യിലെത്തിയതായും അദ്ദേഹം പറഞ്ഞു.
ചെത്തുകാരന്റെ മകൻ എന്ന് അഭിമാനം കൊള്ളുന്ന പിണറായിയുടെ മക്കൾ എങ്ങിനെ ശതകോടീശ്വരന്മാരായി എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രി രാജി വച്ച് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























