Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

പിണറായിയുടെ ഒത്തുകളി തീരും പോപ്പുലര്‍ ഫ്രണ്ടിന് പൂട്ട് കേന്ദ്രം നേരിട്ട് അന്വേഷിക്കും ആലപ്പുഴ എസ്പിക്ക് നോട്ടീസ്

08 JUNE 2022 05:25 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിന് മൂക്കു കയറിടാന്‍ കേന്ദ്രം ഇറങ്ങിത്തിരിച്ചിട്ട് കുറച്ചു നാളുകളായി. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്ന കേസുകളും പരാതികളും തന്നെയാണ് കേന്ദ്ര നീക്കത്തിന് ആധാരം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. കേരളത്തിലെ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ദല്‍ഹിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതെല്ലാം പോപ്പുലര്‍ ഫ്രണ്ടിന് കുറിവച്ചുകൊണ്ടുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായുണ്ടായതാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്‌റഫിനെയാണ് കഴിഞ്ഞമാസം ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യംചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു അഷ്‌റഫിനെ അറസ്റ്റ് ചെയ്യുന്നത്. പൗരത്വ പ്രക്ഷേഭങ്ങളുടെ ഭാഗമായും വിദേശത്തുനിന്നെത്തിയ ചില സാമ്പത്തീക ഇടപാടുകളുമായും ബന്ധപ്പെട്ടായിരുന്നു അറസ്റ്റുണ്ടായത്. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്. കേരളത്തിലെ കുഞ്ഞ് കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ് ഉയര്‍ന്നു വരുന്നത്. നടപടിയെടുക്കാന്‍ മടിച്ചു നിന്ന പിണറായി സര്‍ക്കാര്‍ കേന്ദ്ര നീക്കം ഭയന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത്. പിണറായി എസ്ഡിപിഐ ഒളിച്ചുകളിയാണോ ഇതിന് പിന്നില്‍ എന്നുള്ള വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

അന്വേഷണത്തില്‍ പിണറായി പോലീസ് ഉഴപ്പുകയാണ് എന്ന സംശയം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ ആ നീക്കം പൊളിച്ചു പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പിണറായിക്ക് ചറപറ തൂക്കി അകത്തിടേണ്ടി വന്നത്. ഇനിയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേസില്‍ കേന്ദ്ര നിരീക്ഷണം ശക്തമായിരിക്കുകയാണ്. കുട്ടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ കേന്ദ്ര ബാലാവകാശ കമ്മീഷനാണ് നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുക

അതിന്റെ ഭാഗമായി ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്‍ നോട്ടീസും അയച്ചു. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാകേണ്ടത്. കമ്മീഷന്റെ ആവശ്യപ്രകാരം എസ് പി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും മുപ്പത് പേരെ അറസ്റ്റ് ചെയ്‌തെന്നും ആണ് മറുപടി നല്‍കിയിരുന്നത്.

അതേസമയം, വിദ്വേഷ മുദ്രാവാക്യ കേസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിടാനാണ് പൊലീസ് തീരുമാനം . കേസില്‍ ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതക്കുറവ് ഗുരുതര പിഴവായി മാറിയ സാഹചര്യത്തിലാണ് സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയടക്കംപൊലീസ് അന്വേഷിക്കുന്നത്. കോടതിയലക്ഷ്യ പ്രസംഗം നടത്തിയ പോപുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടു വരുന്ന വഴിയിലുണ്ടായ പ്രതിഷേധം മുന്‍കൂട്ടി കാണുന്നതിലും പോലീസിന് വീഴ്ച പറ്റിയിരുന്നു.

തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും വഴി ആലുവയിലാണ് പ്രതിഷേധമുണ്ടായത്. വഴിയില്‍ അഞ്ചിടത്ത് പ്രതിയുമായി പോയ വാഹനങ്ങള്‍ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. പൊലീസിന്റെ നീക്കങ്ങളും റൂട്ടും മുന്‍കൂട്ടിയറിഞ്ഞ് അതിവേഗം പ്രതിഷേധക്കാരെ സംഘടിപ്പിച്ച് പോപുലര്‍ ഫ്രണ്ട് നടത്തിയ നീക്കം അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രതിഷേധം മുന്നില്‍ കാണുന്നതില്‍ ഇന്റലിജന്‍സിനും വീഴ്ച പറ്റി. ചിലയിടത്ത് മുന്നോട്ട് പോകാനാകാതെ പത്ത് മിനിട്ടോളമാണ് പൊലീസ് വാഹനം വഴിയില്‍ കുടുങ്ങിയത്.

പത്ത് വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രകടനത്തിന്റെ സംഘാടകരായ വരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പല പ്രതികളും ആസൂത്രിതമായി ഒളിവില്‍ പോയതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. സിഎഎ സമരത്തിനിടയില്‍ നിന്ന് താന്‍ കേട്ട് പഠിച്ചതാണ് മുദ്രാവാക്യമെന്നാണ് കുട്ടി നല്‍കിയ മൊഴി. എന്നാല്‍ പത്ത് വയസ്സുകാരന്‍ ഈ രീതിയില്‍ പറയുന്നതിന് പിന്നില്‍ കൃത്യമായ പരിശീലനം കിട്ടിയിരിക്കാം എന്നാണ് പൊലീസിന്റെ അനുമാനം. ഇക്കാര്യം കണ്ടു പിടിക്കാനാകാതെയും ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രകടനം നടന്നിട്ടും ആദ്യ ദിവസങ്ങളില്‍പൊലീസ് ലാഘവത്തോടെയാണ് സംഭവത്തെ കണ്ടത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പൊലീസ് കേസ് എടുത്തത് മുന്നാം ദിവസമാണ്. ആലപ്പുഴയിലെ ബജ്രംഗ് ദള്‍ റാലിയുടേയും തുടര്‍ന്നു നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിന്റേയും ലക്ഷ്യം സാമുദായിക ചേരിതിരിവാണെന്ന് ബോധ്യമായിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നതാണ്‌പൊലീസിനെതിരെയുള്ള പ്രധാന ആരോപണം. പൊലീസിനെതിരെയും ജുഡീഷ്യറിക്കെതിരേയും പോപ്പുലര്‍ ഫ്രണ്ട് പ്രകോപനപരമായി പ്രതികരിച്ചതാണ് വിഷയം കൂടുതല്‍ ഗൗരവമാക്കിയത്.പൊലീസിന്റെ വേട്ടയാടലാണ് നടക്കുന്നതെന്ന് ആരോപിച്ച് ന്യൂന പക്ഷ മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പ്രചരണവും കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (6 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (6 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (6 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (6 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (8 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (9 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (9 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (9 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (10 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (10 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (10 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (10 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (10 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (11 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (11 hours ago)

Malayali Vartha Recommends