കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.... അക്കൗണ്ട് തിരിച്ചെടുത്ത് പൊലീസ് സാങ്കേതിക വിദഗ്ധര്‍

കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. 'ഓക്ക് പാരഡൈസ്' എന്ന പേരിലാണ് ഇപ്പോള്‍ അക്കൗണ്ട് കാണുന്നത്. ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ പൊലീസ് സാങ്കേതിക വിദഗ്ധര്‍ പരിശോധന ആരംഭിച്ചു. വൈകിട്ട് 7:30 ഓട് കൂടിയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
കേരളാ പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെക്കിട്ടി. ഇന്നലെ അജ്ഞാതര്‍ ഹാക്ക് ചെയ്ത കേരളാ പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു.
മൂന്ന് ലക്ഷത്തിലധികം ഫോള്ളോവെഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത സംഘം പേജിലെ പോസ്റ്റുകള്‍ നീക്കി മറ്റു പോസ്റ്റുകള്‍ ചേര്‍ത്ത നിലയിലാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കേരള പൊലീസിന് ഫെയ്സ്ബുക്കില്‍ മാത്രം 1.8 മില്യണ്‍ ഫോളോവെഴ്സാണ് ഉള്ളത്. ലോക്ക്ഡൗണ്‍ സമയത്തും മറ്റും കേരള പൊലീസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റുകള്‍ ആഗോള ശ്രദ്ധനേടിയിരുന്നു.
അതേസമയം മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും വെബ്സൈറ്റിന്റേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha