Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അതിക്രൂരത്തിന് വലിയ ശിക്ഷ... നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്‍പതാം പ്രതി സനല്‍ കുമാറിന് പോക്‌സോ കേസില്‍ ജീവപര്യന്തം; പെണ്‍കുട്ടിയെ എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചു

09 JUNE 2022 09:33 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണവും തുടരന്വേഷണവുമൊക്കെ ഇഴഞ്ഞ് നീങ്ങുകയാണ്. അതിനിടെ ഈ കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനു (45) മറ്റൊരു കേസില്‍ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു.

പോക്‌സോ കേസിലാണ് സനല്‍കൂമാറിന് ശിക്ഷ വിധിച്ചത്. 2013ല്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ജഡ്ജി കെ. സോമനാണു പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്.

 


ഇദ്ദേഹം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസാണു 4 ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എന്‍.എസ്. സുനില്‍കുമാറിനെ (പള്‍സര്‍ സുനി) പരിചയപ്പെടുന്നത്.

ജയിലിനുള്ളില്‍ നിന്നു പള്‍സര്‍ സുനിക്കു നടന്‍ ദിലീപിനോടു സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയുടെ ഫോണിലേക്കു വിളിക്കാന്‍ സഹായിച്ചതും ഫോണ്‍ ഒളിപ്പിച്ചതും സനല്‍കുമാറാണെന്നാണു കേസ്. ഈ ഫോണ്‍ സനല്‍കുമാറിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസില്‍ സനല്‍കുമാറിനെ 9ാം പ്രതിയാക്കിയത്.

 



സനല്‍കുമാര്‍ ഇപ്പോള പോക്‌സോ കേസില്‍ പെട്ടിരിക്കുകയാണ്. കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

അതേസമയം നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയുമായ ശരത്തിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസാണിത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.

 



ഈ ലാപ്‌ടോപ് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത ടാബ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു. എന്നാല്‍ അതിലെ ശബ്ദ ഫയലുകള്‍ ഇപ്പോള്‍ സുരാജിന്റെ പക്കലുള്ള ലാപ്‌ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെന്‍ഡ്രൈവില്‍ ശേഖരിച്ചത്.

ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ ശബ്ദരേഖ ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തിയ ലാപ്‌ടോപ് ദിലീപിന്റെ സഹോദരീഭര്‍ത്താവിന്റെ കൈവശമെത്തിയ സാഹചര്യം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയില്ല. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാലാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ തുടര്‍ന്നു ബോധിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ 14നു വാദം തുടരും.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (6 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (6 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (6 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (6 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (8 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (9 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (9 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (9 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (9 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (9 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (10 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (10 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (10 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (11 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (11 hours ago)

Malayali Vartha Recommends