കല്ല്യാണം കഴിഞ്ഞ പതിനാലാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍.... ശ്രുതി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്, എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി

കല്ല്യാണം കഴിഞ്ഞ പതിനാലാം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി.
പെരിങ്ങോട്ടുകര കരുവേലി അരുണ്‍ (36), അമ്മ ദ്രൗപതി (62) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
2020 ജനുവരി ആറിനാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ച് എത്തിയിട്ടും അന്വേഷണം മുന്‍പോട്ട് പോയില്ല. ഇതോടെ ശ്രുതിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അരുണിനേയും അമ്മയേയും അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ശ്രുതി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണു ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയതു വഴിത്തിരിവായി മാത്രവുമല്ല കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായി തീര്‍ന്നു.
"
https://www.facebook.com/Malayalivartha