തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്ന് രാവിലെ ഏഴു മണിക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്‍ടിടിഇയെക്കുറിച്ച് ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
രാവിലെ പത്തരയോടെ ബാങ്ക് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാര്‍ ഒഴിയണമെന്നുമായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എല്‍ ടിടിഇ പരാമര്‍ശങ്ങള്‍ അടക്കം തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധമുള്ള പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























