തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരത്ത് 19 കാരനെ കുത്തി കൊലപ്പെടുത്തി. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിയിലെ തര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ച് ജഗതി ഉന്നതിയിലെയും രാജാജി നഗറിലേയും വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.
ഇവിടേക്ക് മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു അലന്‍. ജഗതി സ്വദേശികള്‍ ആണ് അലനെ കുത്തിയത്. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് എന്ന് ദൃക്‌സാക്ഷിയായ മിഥുന്‍ പറഞ്ഞു. മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും സ്‌കൂള്‍ യൂണിഫോം ധരിച്ചവരായിരുന്നു അധികവും എന്ന് മിഥുന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























