അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍

അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ ആളുമാറി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍. കുരുവട്ടൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി മര്‍ദ്ദിച്ചത്. ഡോക്ടറുടെ പേരില്‍ യുവതിക്ക് സന്ദേശങ്ങളയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് പിന്നീട് അറസ്റ്റിലായി.
ഇന്നലെ ആശുപത്രിയിലെ സര്‍ജറി ഒപിയില്‍ ഡ്യൂട്ടിക്കിടെയാണ് യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ വാട്‌സാപ്പില്‍ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ധാനം നല്‍കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, ഒ പി ചീട്ട് എന്നിവ പരിശോധിച്ചാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഏപ്രിലില്‍ യുവതി പിതാവിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ഇതേ വാര്‍ഡില്‍ സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായിരുന്നു നൗഷാദും. പിന്നീട് നൗഷാദ്, യുവതിയുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും പുതിയ സിം കാര്‍ഡ് എടുത്ത് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ പേരില്‍ വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. യുവതിയില്‍ നിന്ന് പ്രതി 49,000 രൂപ തട്ടിയെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.
https://www.facebook.com/Malayalivartha
























