എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

അതിദാരിദ്ര്യത്തില്‍ നിന്നും 64,006 കുടുംബങ്ങളെ നാം കരകയറ്റി. ഇനി, കൂടുതല്‍ ഉദാരമായ മാനദണ്ഡങ്ങളിലൂടെ ബാക്കിയുള്ളവരെക്കൂടി കണ്ടെത്തി മൈക്രോപ്ലാനുകള്‍ വഴി കേരളത്തില്‍ നിന്ന് കേവല ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യും. തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് 20 ലക്ഷം തൊഴിലവസരങ്ങള്‍, ലൈഫ് മിഷന്‍ വഴി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അര്‍ഹരായ എല്ലാവര്‍ക്കും വീട് , കേവല ദാരിദ്ര്യം പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍, കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റല്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടു വയ്ക്കുന്നത്.
എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി,പി. രാമകൃഷ്മന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണ് പ്രകടന പത്രികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
'വികസനത്തുടര്‍ച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി 2025ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ്.
അധികാരവികേന്ദ്രീകരണത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് നേടിത്തന്നത് 1996ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണമാണ്. ഇതുവരെയുള്ള നേട്ടങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും നവകേരള സൃഷ്ടിക്ക് ആക്കം കൂട്ടാനുമുള്ള വ്യക്തമായ കര്‍മ്മപദ്ധതിയാണ് ഈ മാനിഫെസ്‌റ്റോ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഗ്രാന്റ് 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഈ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് 70,000 കോടി രൂപയായി ഉയര്‍ത്തി തദ്ദേശ സ്വയംഭരണ മേഖലയെ അഭൂതപൂര്‍വ്വമായ രീതിയില്‍ ശക്തിപ്പെടുത്തുകയുണ്ടായി.
കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ് ഈ പ്രകടന പത്രിക. ആ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ആശയപദ്ധതികളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേവല ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും പാര്‍പ്പിടവും
അതിദാരിദ്ര്യത്തില്‍ നിന്നും 64,006 കുടുംബങ്ങളെ നാം കരകയറ്റി. ഇനി, കൂടുതല്‍ ഉദാരമായ മാനദണ്ഡങ്ങളിലൂടെ ബാക്കിയുള്ളവരെക്കൂടി കണ്ടെത്തി മൈക്രോപ്ലാനുകള്‍ വഴി കേരളത്തില്‍ നിന്ന് കേവല ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യും. ലൈഫ് മിഷനിലൂടെ 4.71 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. അവശേഷിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. തീരദേശവാസികള്‍ക്കായി 'പുനര്‍ഗേഹം' പദ്ധതി പൂര്‍ത്തീകരിക്കും.
വിശപ്പുരഹിത കേരളത്തില്‍ നിന്ന് പോഷകാഹാര സമൃദ്ധിയാര്‍ന്ന കേരളത്തിലേക്ക്
കേരളത്തെ സമ്പൂര്‍ണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കും. കൊച്ചിയിലെ 'സമൃദ്ധി' മാതൃകയില്‍ കൂടുതല്‍ ജനകീയ ഭക്ഷണശാലകള്‍ ആരംഭിക്കും. പൊതു അടുക്കളകള്‍ പ്രോത്സാഹിപ്പിക്കും, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.
സ്ത്രീകള്‍ക്ക് 20 ലക്ഷം തൊഴിലവസരങ്ങള്‍
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തും. ഇതിനായി 'സ്‌കില്‍ അറ്റ് കോള്‍', 'ഷോപ്പ് അറ്റ് ഡോര്‍' തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെയും കുടുംബശ്രീ വഴിയും 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കും. യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലന കാലത്ത് 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.
വയോജന സൗഹൃദവും ആരോഗ്യവും
'ആരോഗ്യകരമായ വാര്‍ദ്ധക്യം' ഉറപ്പാക്കാന്‍ എല്ലാ വാര്‍ഡുകളിലും 'വയോക്ലബ്ബുകള്‍' ആരംഭിക്കും. കിടപ്പുരോഗികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ഗ്രിഡിലാക്കി വീടുകളില്‍ ചികിത്സയും പരിചരണവും എത്തിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും (എഒഇ) ദേശീയ ഗുണനിലവാര അംഗീകാരം (ചഝഅട) ലഭ്യമാക്കും.
ശുചിത്വവും പശ്ചാത്തല സൗകര്യവും
ഖരമാലിന്യ സംസ്‌കരണത്തിന് ശേഷം 'ജലശുചിത്വ'മാണ് അടുത്ത ലക്ഷ്യം. ജലാശയങ്ങള്‍ ശുചീകരിക്കും. മെഡിക്കല്‍, നിര്‍മ്മാണ മാലിന്യങ്ങള്‍ 100% സംസ്‌കരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ 'നെറ്റ് സീറോ' പദ്ധതിയും 'ലോക്കല്‍ ഹീറ്റ് ആക്ഷന്‍ പ്ലാനും' നടപ്പാക്കും. 202627 ല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള മുഴുവന്‍ പ്രാദേശിക റോഡുകളും ഒറ്റത്തവണ പദ്ധതി വഴി നവീകരിക്കും.
വിദ്യാഭ്യാസവും സാമൂഹ്യ സുരക്ഷയും
വിദ്യാഭ്യാസ നിലവാരത്തില്‍ കേരളത്തെ ദേശീയതലത്തില്‍ ഒന്നാമതെത്തിക്കും. വിദ്യാര്‍ത്ഥികളില്‍ ശുചിത്വബോധം വളര്‍ത്താന്‍ 'ശുചിത്വ അംബാസിഡര്‍'മാരെ നിയമിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും. സ്ത്രീ സുരക്ഷയ്ക്കായി െ്രെകം മാപ്പിംഗും കൂടുതല്‍ 'വണ്‍ സ്‌റ്റോപ്പ് സെന്ററുകളും' ആരംഭിക്കും.
രാജ്യത്ത് വര്‍ഗ്ഗീയതയും അധികാര കേന്ദ്രീകരണവും ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും കോട്ടയായി കേരളം തലയുയര്‍ത്തി നില്‍ക്കണം. അതിന് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha
























