മുഖ്യമന്ത്രിക്ക് നേരെ ബിജെപി, യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിക്ഷേധം

യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് മണിപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കടുത്ത സുരക്ഷ വലയത്തിന് ഉള്ളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു.
കനത്ത സുരക്ഷയിലും കരിങ്കൊടി കാട്ടി. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. ബസേലിയോസ് ജംഗ്ഷൻ , കലക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക വല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും പോലീസ് അടച്ചിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി സമ്മേളന വേദിയിൽ എത്തി. കനത്ത സുരക്ഷയിലും കരിങ്കൊടി കാട്ടി. 2 ബിജെപി പ്രവർത്തകർ അറസ്റ്റിലായി.
https://www.facebook.com/Malayalivartha