മലബാറിലെ ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തില്‍... മലബാര്‍ മേഖലയിലൂടെ സര്‍വിസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തലാക്കിയതാണ് ഇരുട്ടടിയായത്

കോവിഡ് ഭീഷണിക്കു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകള്‍ റദ്ദാക്കിയതും സര്‍വിസ് സമയമാറ്റവും മലബാറിലെ ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു.
മലബാര്‍ മേഖലയിലൂടെ സര്‍വിസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തലാക്കിയതാണ് ഇരുട്ടടിയായത്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകളാണ് ഇതുവരെ പുനരാരംഭിക്കാത്തത്.
ഇതോടെ യാത്രക്ലേശത്തിനൊപ്പം സാമ്പത്തിക ചെലവും യാത്രക്കാരെ വലക്കുന്നു. ചില പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്ത് സ്‌പെഷല്‍ സര്‍വിസുകളുണ്ടെങ്കിലും യാത്രച്ചെലവും ജില്ലയിലെ ചില സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്തതും ദുരിതമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha