വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വിവാദമായേക്കും... മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വിവാദമായേക്കും. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി.
എം.ആര്‍.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആര്‍.അജിത് കുമാറിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ടായിരുന്നു. അജിത് കുമാര്‍ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ എം.ആര്‍.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് എം.ആര്‍.അജിത് കമാറിനെ മാറ്റി പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല കൊടുത്തത്. അജിത് കുമാറിന് പകരം നിയമനം നല്‍കിയിട്ടില്ല. സരിത്തിനെ അതിവേഗം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തതും അജിത് കുമാറിന്റെ തിടുക്കത്തിലുള്ള നീക്കമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അജിത് കുമാര്‍ സ്വന്തം നിലയ്ക്കാണ് ഷാജ് കിരണുമായി സംസാരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിജിലന്‍സ് മേധാവിയെ മാറ്റിയതോടെ സ്വപ്നയുടെ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന വാദം മുറുകുന്നു.
"
https://www.facebook.com/Malayalivartha
























