കോട്ടൂളി പെട്രോള്‍ പമ്പിലെ കവര്‍ച്ച പ്രതി പിടിയില്‍... മലപ്പുറം സ്വദേശിയാണ് പിടിയിലായത്, പ്രതി പമ്പിലെ മുന്‍ ജീവനക്കാരന്‍

കോട്ടൂളി പെട്രോള്‍ പമ്പിലെ കവര്‍ച്ച പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അന്‍പതിനായിരം രൂപയാണ് ഇയാള്‍ കവര്‍ന്നത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം.
മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
"
https://www.facebook.com/Malayalivartha