തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് നിയമസഭാംഗമായി ജൂണ്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും.... രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ് നടക്കുക

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് നിയമസഭാംഗമായി ജൂണ്‍ 11ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ് നടക്കുക.ഇന്നാണ് ഇത് സംബന്ധിച്ച കേരള നിയമസഭ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ് ഉമ തോമസിന് ലഭിച്ചത്.
എംഎല്‍എയാവുന്നതിനെ തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ജോലി ഉമ തോമസ് രാജിവെച്ചു. ആസ്റ്ററില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു ഉമ.
വെള്ളിയാഴ്ച തനിച്ചെത്തി രാജിക്കത്ത് നല്‍കിയ അവര്‍ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മടങ്ങി. 72,767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയിച്ചത്. 2021ല്‍ പിടി തോമസ് 59,839 വോട്ടാണ് നേടിയത്. 2021നേക്കാള്‍ 12,928 വോട്ടാണ് യുഡിഎഫ് അധികം നേടിയെടുത്തത്.
https://www.facebook.com/Malayalivartha