റെയിൽവേയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുനർനിർമിച്ച് തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മേൽപാലം; പഴയ പാലത്തിന്റെ ദിശ മാറ്റി പുതിയപാലം എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത രീതിയിൽ

റെയിൽവേയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മേൽപാലം പുനർനിർമിച്ചിരുന്നു. പാലത്തിന് നേരത്തെക്കാളും വീതി, ഉയരം വന്നു. പക്ഷേ യാത്രക്കാർക്ക് അതിന്റെ ശരിയായ പ്രയോജനം കിട്ടുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പഴയ പാലത്തിന്റെ ദിശ മാറ്റി പുതിയപാലം തറനിരപ്പിൽ നിന്ന് മണ്ണിട്ടുയർത്തിയാണ് പാലം നിർമിച്ചതിത്.
അതുകൊണ്ട് പായിപ്പാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കയറ്റം കയറിവേണം പാലത്തിലേക്ക് പ്രവേശിക്കാൻ. പോരാത്തതാതിന് വളവുകൂടി ഉണ്ട്. എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത രീതിയിലാണുള്ളത്. എതിർ ദിശയിൽ നിന്ന് പാലം ഇറങ്ങി വരുന്ന വാഹനങ്ങൾക്കും ഈ പ്രയാസം നേരിടുന്നുണ്ട്.
പാലത്തിൽ നിന്ന് തിരിഞ്ഞ് അപ്രോച്ച് റോഡിലേത്തുമ്പോൾ മാത്രമേ പായിപ്പാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കൂ. പാലത്തിനോട് ചേർന്നുള്ള ജംക്‌ഷനിൽ നിന്നാണ് തിരുവല്ല മാർത്തോമ്മാ കോളജിലേക്കുള്ള വഴി വന്നു ചേരുന്നതും.
അതു കൊണ്ടു തന്നെ രാവിലെയും വൈകുന്നേരവും ഈ ജംക്‌ഷനിൽ തിരക്കും വളരെക്കൂടുതലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗതാഗത സംവിധാനം ആകെ താളംതെറ്റുന്നു. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തു . പക്ഷേ നടപടികൾ ഇഴയുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും കഷ്ടപ്പാടാകുകയാണ്.
https://www.facebook.com/Malayalivartha
























