സഹോദരനെ രക്ഷിക്കാന്‍ മരുന്നുമായി പറന്നു! ഒടുവില്‍ യുവാവിന് എട്ടിന്റെപണി; നൗഫലിന് പൂട്ടുവീണത് ഇങ്ങനെ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും പൂട്ട് വീഴും..

ഗുളികളുമായി വിദേശത്തേക്ക് പറന്ന പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി നൗഫലിന് സംഭവിച്ച അമളിയെ കുറിച്ചാണ് കേരളക്കര ഇപ്പോള്‍ ചിന്തിക്കുന്നത്. സുഖമില്ലാത്ത അനുജനുവേണ്ടിയാണ് ഇയാള്‍ നാട്ടില്‍നിന്ന് ഗുളികള്‍ വാങ്ങി വിദേശത്തേക്ക് യാത്രയായത്. എന്നാല്‍ എട്ടിന്റെ പണികിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..
സംഭവം ഇങ്ങനെയാണ്. ചെര്‍പ്പുളശേരി സ്വദേശി നൗഫലിന്റെ അനുജന് സുഖമില്ലാത്തതിനാലാണ് നാട്ടില്‍ നിന്ന് ഗുളിക വാങ്ങി കൊണ്ടുപോയത്. അതും ഏകദേശം 289 ഉറക്ക ഗുളികകളാണ് ഇയാള്‍ വാങ്ങിയത്. ഒരുവര്‍ഷം വരെയുള്ള ഗുളികകള്‍ കൊണ്ടുപോകാമെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നൗഫല്‍ ഈ പണിക്ക് നിന്നത്. എന്നാല്‍, എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു.
എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. മാത്രമല്ല ഇതോടെ ഇയാള്‍ക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേസെടുക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഗുളികയുടെ എണ്ണം കൂടിയതാണ് പ്രശ്‌നമായത് എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പേരില്‍ 90 ദിവസത്തോളമാണ് ഈ യുവാവിന് ജയിലില്‍ കിടക്കേണ്ടി വന്നത്. മാത്രമല്ല കനത്ത പിഴ ചുമത്തിയിരുന്നെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ കോടതി ഇത് ഒഴിവാക്കുകയും ചെയ്തു.
മാര്‍ച്ച് പത്തിനാണ് സംഭവം നടന്നത്. അബുദാബിയില്‍ ജോലിചെയ്തിരുന്ന നൗഫലും അനുജനും ഒരുമിച്ചായിരുന്നു യാത്രയെങ്കിലും നൗഫലിന്റെ ബാഗിലാണ് ഗുളികകള്‍ വെച്ചിരുന്നത്. വിമാനത്താവളത്തില്‍ പിടിയിലായപ്പോള്‍, ഈ ഗുളികക്ക് യു.എ.ഇയില്‍ നിയന്ത്രണമുണ്ടെന്നും ചെറിയ അളവായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞപ്പോഴാണ് നൗഫല്‍ അബദ്ധം തിരിച്ചറിയുന്നത്. പിന്നീട് വിമാനത്താവളത്തില്‍ നിന്ന് നൗഫലിനെ ജയിലിലേക്ക് മാറ്റുകയും ഒരാഴ്ച റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ശേഷം ഇയാളെ പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയെങ്കിലും ഗുളികയുടെ എണ്ണം കൂടുതലായതിനാല്‍ 20,000 ദിര്‍ഹം പിഴയും നാടുകടത്തലും വിധിച്ചു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നൗഫലിന്റെ അനുജനെയും കോടതി വിളിച്ചുവരുത്തി. വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കോടതിക്ക് സത്യാവസ്ഥ മനസിലായത്. തുടര്‍ന്ന് നൗഫല്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചു. നൗഫലിന്റെ അവസ്ഥ മനസ്സിലാക്കിയതിനാല്‍ സൗജന്യമായാണ് അഡ്വ. പി.എ. ഹക്കീം കേസ് ഏറ്റെടുത്ത് വാദിച്ചത്. അബുദാബിയിലെ അഭിഭാഷകനായ അന്‍സാരി വഴിയാണ് അഡ്വ. പി.എ. ഹക്കീം ഈ കേസിലേക്ക് എത്തിച്ചേരുന്നത്. പിന്നീട് 90 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് നൗഫല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
അതേസമയം ഇത്തരം സംഭവങ്ങളില്‍ നിരപരാധികള്‍ ജയിലില്‍ ആകുന്നത് പതിവ് കാഴ്ചയാണെനനാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നാട്ടില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതേ കുറിച്ച് അറിയാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
ഇനി ഇത്തരത്തില്‍ വിദേശത്തേക്ക് മരുന്നുകള്‍ കൊണ്ടുപോലുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
കൊണ്ടുപോകുന്ന മരുന്ന് ആ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം.
മരുന്നിന്റെ ബില്ലും ഡോക്ടറുടെ കുറിപ്പും സ്വന്തം ഉപയോഗത്തിനാണെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും യാത്രകളില്‍ കൈയ്യില്‍ കരുതണം.
പരിചയമില്ലാത്ത ആരില്‍ നിന്നും ഒരുകാരണവശാലും മരുന്ന് സ്വീകരിക്കുകയോ അത് കൊണ്ടുപോകുകയോ ചെയ്യരുത്..
അധികൃതരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്തതാണ് പലര്‍ക്കുമെതിരെ നടപടിക്ക് കാരണമാകുന്നത്. അതിനാല്‍, വിമാനത്താവളം അധികൃതര്‍ ചോദിക്കുമ്പോള്‍ രേഖകള്‍ സഹിതം കൃത്യമായ ഉത്തരം പറയാന്‍ കഴിയണം.
ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെങ്കിലും പലരും വേണ്ടത്ര ശ്രദ്ധ ഇക്കാര്യങ്ങളില്‍ കൊടുക്കാറില്ല എന്നുള്ളതാണ് സത്യം.. അങ്ങനെയുള്ളവര്‍ക്കാണ് നൗഫലിന് കിട്ടിയതുപോലുള്ള പണികള്‍ കിട്ടുക.. അതുകൊണ്ട് മരുന്നുകളെല്ലാം കയ്യില്‍ കരുതുന്നവര്‍ നേരത്തെ പറഞ്ഞ ചെറിയ എന്നാല്‍ വലിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്..
https://www.facebook.com/Malayalivartha
























