ആ ഐഎഎസുകാരനെ രക്ഷിക്കാമെങ്കില്‍ ഈ ഐപിഎസുകാരനെ രക്ഷിച്ചാലെന്താ? ഇരട്ട ചങ്കന്റെ ഇരട്ടത്താപ്പ് നയം വീണ്ടും ചര്‍ച്ചയാകുന്നു; പിണറായി തലചൊറിഞ്ഞത് തീക്കൊള്ളികൊണ്ട്; അജിത്ത് കുമാറിന്റെ ചരിത്രം അറിയാതെയാണോ ഈ നീക്കം? സത്യമറിഞ്ഞ് സഖാക്കള്‍ക്ക് മുട്ടു വിറക്കുന്നു..

സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ ചുമതലയില്‍ നിന്ന് മാറ്റിയ എം.ആര്‍ അജിത്ത് കുമാറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ചരിത്രം അന്വേഷിക്കുന്ന കൂട്ടത്തില്‍ ചില നിര്‍ണായക വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
സിവില്‍ സര്‍വ്വീസ് ഉന്നതരുടെ ലിസ്റ്റില്‍ അഴിമതിക്കാരല്ലാത്ത ആളുകളുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ഉദ്യോഗസ്ഥനാണ് എം.ആര്‍ അജിത്ത് കുമാര്‍ എന്ന് നിസ്സംശയം പറയാന്‍ കഴിയും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍, അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്കു പോലും മറിച്ചൊരു അഭിപ്രായം ഉണ്ടാകുകയില്ല.
അതുകൊണ്ട് തന്നെയാണ് ഡി.ജി.പി റാങ്കടക്കമുള്ള പല സീനിയര്‍ ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തിക്കൊണ്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കാന്‍ പിണറായി വിജയന് കഴിഞ്ഞതും. ഇത്തരം ഒരു ക്ലീന്‍ ഇമേജ് ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉള്ളൂ എന്ന് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായി അറിയാം. അവരത് സമ്മതിക്കുന്നുമുണ്ട്.
എന്തിനധികം പറയുന്നു വിജിലന്‍സില്‍ എ.ഡി.ജി.പി തസ്തികയില്‍ നിയമിച്ച അജിത് കുമാറിന് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല കൂടി സര്‍ക്കാര്‍ നല്‍കിയത് ഉന്നത ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിരുന്നെന്നാണ് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഭാഷ്യം. നമുക്കറിയാം സീനിയോററ്റി പോലും മറികടന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയില്‍ അനില്‍ കാന്തിനെ സര്‍ക്കാര്‍ നിയമിച്ച്. ഏതാണ്ട് അതിന് സമാനമായിട്ടായിരുന്നു വിജിലന്‍സിന്റെ തലപ്പത്തും പിണറായി സര്‍ക്കാര്‍ നിയമനം നടത്തിയിരുന്നത്. ഇതേ പിണറായി സര്‍ക്കാര്‍ തന്നെയാണ് നേരം ഇരുട്ടിവെളുക്കും മുമ്പേ ഇപ്പോള്‍ അദ്ദേഹത്തിന്റെ പദവി തെറുപ്പിച്ചതും.
അജിത്ത് കുമാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍, അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് പടിയിറക്കുന്ന പിണറായി ഒന്നുകൂടി ആലോചിക്കേണ്ടതായിരുന്നു. കാരണം തികഞ്ഞ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു എം.ആര്‍ അജിത് കുമാര്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന സമയത്താണ് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനാവുന്നത്. തീഷ്ണമായ വിദ്യാര്‍ത്ഥി സമരം നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. പഠിക്കുന്ന കാലത്ത് ഇടത് പാതയിലൂടെ സഞ്ചരിച്ച മുഹമ്മദ് ഹനീഷ് ഐ.എ.എസും അജിത് കുമാറിന്റെ അടുത്ത സുഹൃത്താണ്.
എം.ആര്‍ അജിത് കുമാറിനൊപ്പം 1996ലാണ് ഹനീഷും സിവില്‍ സര്‍വീസില്‍ എത്തിയിരുന്നത്. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിയുള്ള കേരളത്തിലെ ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ചുരുക്കം ചിലരില്‍ രണ്ട് പേരാണ് ഇവര്‍.
അതേസമയം പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം തന്നെയാണ് ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കാരണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം കേസ് ഹനീഷിന്റെ 'തലയ്ക്കു മീതെ' വന്നപ്പോള്‍ പോലും, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, സ്വപ്ന കേസ് വിവാദത്തിലായപ്പോള്‍ അജിത് കുമാറിനെ കൈയ്യൊഴിയുകയാണ് പിണറായി ചെയയ്ത്. അതുതന്നെയാണ് അജിത് കുമാറിന്റെ സുഹൃത്തുക്കളും പോലീസ് ഉദ്യോഗസ്ഥരിലെ ചിലരും ചൂണ്ടിക്കാണിക്കുന്നത്. ഒരു പക്ഷേ പ്രതിപക്ഷം പോലും ആവശ്യപ്പെടാത്ത കാര്യമാണ്, സ്ഥലം മാറ്റത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍, മധ്യസ്ഥാനായെത്തിയ ഷാജ് കിരണുമായി എം.ആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയില്‍ നിന്ന് മാറ്റിയത്.
https://www.facebook.com/Malayalivartha