ലാൻഡിങ്ങിന് അരമണിക്കൂർ ബാക്കി നിൽക്കെ വിമാനയാത്രക്കിടെ പ്രവാസി മരിച്ചു! സ്വീകരിക്കാനെത്തിയ മക്കൾ കണ്ടത്.... കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു....

വളരെ ഏറെ ദയനീയമായ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുന്നേ പ്രവാസി വിമാനത്തിൽ വച്ച് മരിച്ചു. ഇതിനുപിന്നാലെ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തുന്ന പിതാവിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയ മക്കള്‍ക്ക് ലഭിച്ചത് വിമാനത്തില്‍ വെച്ച് മരിച്ച 40കാരന്‍റെ മൃതദേഹം. ദുബായില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് വിമാനത്തില്‍ വെച്ച് തന്നെ മരണമടയുകയായിരുന്നു.
അതേസമയം മലപ്പുറം മോര്യയിലെ വടക്കത്തിയില്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് മരണം സംഭവിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
പിന്നാലെ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ട് മോര്യ ജുമാഅത്ത് പള്ളിയില്‍ കബറടക്കം നടത്തുകയുണ്ടായി. ഫൈസൽ 3 വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു . തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് അന്ത്യം സംഭവിച്ചത്. വി. മൊയ്തീകുട്ടി- ബിയ്യമ്മു ദമ്പതികളുടെ മകനാണ് ഫൈസൽ. മുസ്തഫ, ഫാത്തിമ്മ എന്നിവർ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha